Friday, April 19, 2024
Home Blog

ലോകത്തിലെ ഏറ്റവും അപകടകരമായ 10 മൊബൈൽ ഫോണുകൾ | Top 10 Most Dangerous Mobile Phones in the World

0

മൊബൈൽ ഫോൺ ഇന്ന് നമുക്കെല്ലാം ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു വസ്തുവാണ്. എന്തിനേറെ മൊബൈലില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ പോലും കഴിയില്ല.

എന്നാൽ മൊബൈൽ ഫോണുകളുടെ അപകടത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെൽഫോണുകൾ മസ്തിഷ്ക കാൻസർ, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഹാൻഡ്‌സെറ്റ് ഉപയോഗിക്കുമ്പോൾ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി (RF) ഊർജ്ജത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് റേഡിയേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണക്കാക്കുന്നത്. ഹാൻഡ്‌സെറ്റ് ഉപയോഗിക്കുമ്പോൾ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി (RF) ഊർജ്ജത്തിന്റെ അളവ് അളക്കുന്നതിനുള്ള ഒരു മാർഗമാണ് SAR അഥവാ Specific Apsportion Rate.

SAR ന്റെ അടിസ്ഥാനത്തിൽ ഉയർന്ന വികിരണ നിരക്കുകളുള്ള ഫോണുകളുടെ ഒരു പട്ടിക വർഷങ്ങൾക്ക് മുൻപ് തന്നെ പുറത്തു വന്നിട്ടുണ്ട്. ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പത്ത് മൊബൈൽ ഫോൺ മോഡലുകൾ ഇവയാണ്.

10. എൽജി റൂമർ 2 (LG Rumor 2)


2007 മാർച്ചിൽ LG പുറത്തിറക്കിയ മോഡലാണ് LG Rumor 2. 120 ഗ്രാം ഭാരമുള്ള ഈ ഫോൺ അക്കാലത്ത് എൽജി പുറത്തിറക്കിയതിൽ വെച്ച് വലുതും ഭാരമുള്ളതുമായ മൊബൈലുകളിലൊന്നാണ്. 1.3 മെഗാപിക്സൽ ക്യാമറയും 950 mah ബാറ്ററി ലൈഫുമാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. SAR നിരക്ക് 1.51 ഉള്ള ഈ ഫോൺ ഉയർന്ന വികിരണങ്ങൾ പ്രവഹിപ്പിക്കുന്നതാണ്.

9. മോട്ടറോള ഗ്രാസ്പ് (Motorola Grasp)


ഉയർന്ന SAR സ്കോറുള്ള മറ്റൊരു മൊബൈലാണ് മോട്ടറോള ഗ്രാസ്പ്.
5.59 സെ.മീ ഡിസ്പ്ലേ, 1.3 എംപി ക്യാമറ, 950 എംഎഎച്ച് ബാറ്ററി എന്നിവ ഈ മോഡലിന്റെ സവിശേഷതയാണ്. ഇതിന്റെ SAR നിരക്ക് 1.52 ആണ്.

8. ZTE Salute


2.4 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ZTE സല്യൂട്ടിന്റെ സ്‌പെസിഫിക് അബ്സോർഷൻ റേറ്റ് (SAR) 1.52 ആണ്. പിക്ചർ, വോയ്‌സ് മെസേജിംഗ് മൊബൈൽ ഇമെയിൽ, മൈക്രോ യുഎസ്ബി 2.0, ബ്ലൂടൂത്ത് എന്നീ സാധ്യതകൾ ഉൾക്കൊള്ളിച്ചാണ് ഈ മോഡൽ വിപണിയിലെത്തിയത്.

7. നോക്കിയ അസ്റ്റൗണ്ട് (Nokia Astound)


ഏറ്റവും ജനപ്രിയ മൊബൈൽ കമ്പനികളിലൊന്നായ നോക്കിയ 2011ൽ പുറത്തിറക്കിയ മോഡലാണ് നോക്കിയ അസ്റ്റൗണ്ട്. ആകർഷകമായ ഡിസൈനും താങ്ങാവുന്ന വിലയുമായിരുന്നു ഈ ഹാൻസെറ്റിന്റെ മുഖ്യ ആകർഷണം. കൂടാതെ 8 മെഗാപിക്സൽ ക്യാമറയും ഈ മോഡലിനുണ്ട്. നോക്കിയ സി 7 ന്റെ മറ്റൊരു പതിപ്പായ അസ്റ്റൗണ്ടിന്റെ SAR നിരക്ക് 1.53 ആണ്.

6. Motorola i335


മോട്ടറോള i335 ന് 1.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. നിലവാരമുള്ള ക്യാമറ, 3G സപ്പോർട്ട്, മ്യൂസിക് പ്ലെയർ എന്നിവ ഈ ഫോണിന്റെ സവിശേഷതയാണ്. എന്നാൽ അപകടകരമായ മൊബൈലുകളുടെ പട്ടികയിൽ തന്നെയാണ് ഈ ഫോണും ഇടം പിടിച്ചിരിക്കുന്നത്. ഈ മോഡലിന്റെ SAR നിരക്ക് 1.53 ആണെന്നുള്ളതാണ് അതിന്റെ കാരണം.

5. Sony Ericsson Xperia X10 Mini Pro


ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായിരുന്നു സോണി എറിക്സൺ. 2010 ലെ സോണി എറിക്സന്റെ മുൻനിര ലോഞ്ചുകളിലൊന്നായ എക്സ്പീരിയ എക്സ് 10 മിനി പ്രോ ഉയർന്ന വികിരണ നിരക്കുള്ള മൊബൈലുകളുടെ പട്ടികയിൽ ഏറെ മുൻപന്തിയിലാണ്. 2.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഈ ഫോണിന് ക്യുവർട്ടി കീബോർഡ്, ഓട്ടോഫോക്കസ് ഉള്ള 5 മെഗാപിക്സൽ ക്യാമറ, എൽഇഡി ഫ്ലാഷ്, എജിപിഎസ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് സിസ്റ്റമുള്ള ഈ ഫോണിന്റെ നിർദ്ദിഷ്ട ആഗിരണ നിരക്ക് (SAR) 1.55 ആണ്.

4. Kyocera Jax S1300


1.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള ക്യോസെറ ജാക്‌സ് എസ് 1300 ആണ് ഉയർന്ന വികിരണ നിരക്കുകളുള്ള ഹാൻഡ്സെറ്റുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റൊരു മോഡൽ. ഫോണിന്റെ നിർദ്ദിഷ്ട ആഗിരണ നിരക്ക് (SAR) 1.55 ആണ്

3. Sony Ericsson Satio


സോണി എറിക്സന്റെ 12 മെഗാപിക്സൽ ക്യാമറയോടെ പുറത്തിറങ്ങിയ Satio യും ഉയർന്ന വികിരണമുള്ള മൊബൈലുകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 256 എംബി റാം, 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, എജിപിഎസ്, എ 2 ഡിപിയുള്ള ബ്ലൂടൂത്ത്, യുഎസ്ബി 2.0 എന്നിവയാണ് ഈ ഫോണിന്റെ സവിശേഷത. ഇതിന്റെ നിർദ്ദിഷ്ട ആഗിരണം നിരക്ക് (SAR) 1.56 ആണ്.

2. Motorola Droid 2 Global


QWERTY കീബോർഡിനൊപ്പം വരുന്ന ആൻഡ്രോയിഡ് പവർ മോട്ടറോള ഡ്രോയിഡ് 2 ഗ്ലോബലാണ് ഉയർന്ന വികിരണ നിരക്കുള്ള മൊബൈലുകളിൽ മുൻനിരയിലുള്ളത്. 1.2 ജിഗാഹെർട്‌സ് പ്രോസസർ, 3 ഡി ഗ്രാഫിക്സ് ആക്‌സിലറേറ്റർ, 5 മെഗാപിക്സൽ ഓട്ടോ ഫോക്കസ് ക്യാമറ, 3.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 8 ജിബി ഇന്റേണൽ സ്റ്റോറേജ്, 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയുള്ള ഈ മോഡലിന്റെ SAR നിരക്ക് 1.58 ആണ്.

1. Motorola Bravo


ഏറ്റവും ഉയർന്ന റേഡിയേഷൻ ഉള്ള ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആൻഡ്രോയിഡ് സിസ്റ്റമുള്ള മോട്ടറോള ബ്രാവോ. 3.7 ഇഞ്ച് ഡബ്ല്യുവിജിഎ (WVGA) ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 3 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 512 എംബി റാം, എജിപിഎസ്, ആക്‌സിലറോമീറ്റർ, ബ്ലൂടൂത്ത് എന്നിവയുമുണ്ട്. ഫോണിന്റെ റേഡിയേഷൻ ആഗിരണ നിരക്ക് (SAR) 1.59 ആണ്. അതായത് ഏറ്റവും അപകടരമായ രീതിയിൽ റേഡിയേഷൻ പ്രവഹിപ്പിക്കുന്ന ഒരു മോഡലാണിത്.

ഈ കണ്ടവയിൽ ഏതെങ്കിലും ഫോണുകൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ?