Thursday, April 18, 2024
Home Blog

ഏവരും പോകാൻ ഭയക്കുന്ന 10 സ്ഥലങ്ങൾ | Top 10 Dangerous places

0
SAN FRANCISCO, Jan. 11, 2020 -- A tourist visits the Death Valley National Park in the United States, Jan. 11, 2020. (Photo by Wu Xiaoling/Xinhua via Getty) (Xinhua/Wu Xiaoling via Getty Images)

വളരെ കൗതുകങ്ങളും വിചിത്രവുമായ സ്ഥലങ്ങൾ നിറഞ്ഞ വിസ്മയക്കാഴ്ചകൾ നിറഞ്ഞ ലോകമാണിത്. ഈ ലോകത്തിലെ ഓരോ പദാർത്ഥങ്ങൾക്കും അതിന്റെതായ വൈവിധ്യങ്ങളും സങ്കീർണതകളും സ്വന്തമായിട്ടുള്ളതാണ്.

നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു കാണുമല്ലോ.?

എന്നാൽ കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

Disclaimer : The information contained in this site is provided for informational purposes only


No.10 : No Go Zone (France)

ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യർ കടന്ന് ചെല്ലാത്ത സ്ഥലം ആണിത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് യുദ്ധവിമാനങ്ങളിൽ നിന്ന് വർഷിച്ച ബോംബുകളും സ്‌ഫോടക വസ്തുക്കളും കാരണം ജീവജാലങ്ങൾക്ക് വസിക്കാൻ കഴിയാത്ത ഒരിടമായി ഇത് മാറി. യുദ്ധം ഒക്കെ അവസാനിച്ചെങ്കിലും ഫ്രഞ്ച് സർക്കാരിന് അവിടെയുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. യാതൊരു ആളുകൾക്കും പ്രവേശനം ഇല്ലാത്ത സ്ഥലമായതിനാൽ അതൊരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന ആളുകൾ വരെയുണ്ട്.

 

No.9 : Bikini Otoll (The Marshall Island)

നിരവധി ന്യൂക്ലിയർ ടെസ്റ്റിംഗ് പ്രോഗ്രാമുകളുടെ കേന്ദ്രമായിരുന്നു പണ്ട് ബിക്കിനി അറ്റോൾ. ആയതിനാൽ തന്നെ ആ ദ്വീപിനെ റേഡിയോ ആക്റ്റീവ് തരംഗങ്ങൾ നിലംപരിശാക്കി. ആ ദ്വീപിലെ ജനങ്ങൾ സ്വന്തം താമസസ്ഥലം ഉപേക്ഷിച്ചു പലായനം ചെയ്യാൻ നിർബന്ധിതരായി. ചെർണോബിൽന്റെ പത്തിരട്ടിയാണ് ഇവിടുത്തെ റേഡിയേഷൻ എന്ന് പറഞ്ഞാൽ തന്നെ ഇവിടെയുള്ള അപകടാവസ്ഥ നമുക്ക് മനസിലാക്കാം.

No.8 : Mount Washington (USA)

ലോകത്തിലെ ഏറ്റവും വേഗമേറിയ കാറ്റിന്റെ ലോകറെക്കോർഡ് വാഷിംഗ്‌ടോൺ പർവതനിരയ്ക്ക് സ്വന്തമാണ്. ഇവിടെ രേഖപ്പെടുത്തിയ കാറ്റിന്റെ ഏറ്റവും വേഗത മണിക്കൂറിൽ 327 കിലോമീറ്റർ ആണ്. നിങ്ങൾ കരുതും കാറ്റ് മാത്രമാണ് ഇവിടുത്തെ പ്രശ്നമെന്ന് എന്നാൽ ഇവിടുത്തെ താപനില പലപ്പോഴും മൈനസ് 40 വരെ താഴാറുണ്ട്. കൂടാതെ കനത്ത മഞ്ഞുവീഴ്ചയും ഇവിടുത്തെ പ്രത്യേകതയാണ്.

No.7 : Sima Bang Volcano (Indonesia)

ഇൻഡോനേഷ്യൻ ദ്വീപ് ആയ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന സജീവമായൊരു അഗ്നിപർവ്വതമാണിത്. നിരന്തരമായി പൊട്ടിത്തെറിക്കുന്ന കാരണത്താൽ തന്നെ ആളുകൾ അഭയാർത്ഥികൾ ആക്കപ്പെടുന്നു. അതിനടുത്തുള്ള ഗ്രാമങ്ങൾ ഒരുപാട് തവണ ചാരത്തിലും ലാവയിലും മൂടപ്പെട്ടിരുന്നു. 2010, 13, 14, 15 വർഷങ്ങളിൽ ഒക്കെത്തന്നെ സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഏറ്റവും അവസാനമായി നടന്നത് 2016 ഫെബ്രുവരി 27ന് ആയിരുന്നു.

No.6 : Elephant Kingdom (Thailand)

ലോകത്തിലെ ഏറ്റവും ഭീകരമായ ടൂറിസ്റ്റ് സ്പോട്ട് ആണ് എലിഫന്റ് കിങ്ഡം. ഇതിന്റെ ഉടമ ഒരു തടാകത്തിൽ മുതലകൾ വളർത്തുന്നുണ്ട്. സഞ്ചാരികൾക്ക് അവിടെ പോകാനും മുതലകൾക്ക് തീറ്റ കൊടുക്കാനും സാധിക്കും. പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു നൗക വഴി തടാകത്തിന് നടുക്ക് ചുറ്റും മുതലകൾ ഉള്ള ആ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ.2016 ൽ ഈ സ്ഥലത്തെ ചിത്രം പുറത്തു വന്നപ്പോൾ ലോകം ഒരു ഞെട്ടലോടെയാണ് അത് കണ്ടത്.

No.5 : Heard Island (Australia)

ഓസ്ട്രേലിയയിലെ ഏറ്റവും നീളമുള്ള പര്വതമാണ് ഹെർഡ്‌ അയ്ലാൻഡ്. ഓസ്‌ട്രേലിയയിൽ തന്നെയുള്ള മറ്റു പര്വതങ്ങളിൽ ഒക്കെ നിങ്ങൾക്ക് യാത്ര ചെയ്യാമെങ്കിലും ഇവിടെ നിങ്ങൾക്ക് പോകാൻ സാധ്യമല്ല. കാരണം ഗവർമെന്റ് ഇവിടേക്കുള്ള യാത്രകൾ ബാൻ ചെയ്തതാണ്. എപ്പോഴും സജീവമായ അഗ്നിപർവതങ്ങളാണ് ഇത് എന്നതുതന്നെ കാരണം. ഐസിനാലും മഞ്ഞിനാലും മൂടപ്പെട്ട ഈ പര്വതമാണ് അഗ്നിയെ വഹിക്കുന്നത് എന്നുള്ള അറിവ് പോലും ആളുകളിൽ കൗതുകമുണർത്തും.

No.4 : Oymyakyon (Russia)

റഷ്യയിലെ ഇൻഡിഗിര്ക്കാ നദിയുടെ പരിസരത്തുള്ള പ്രദേശമാണ് ഒമ്യാകോൺ. 2010 ലാണ് ഒമ്യാകോണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 18.7 ഡിഗ്രി സെൽഷ്യസ്. അപ്പോൾ ഏറ്റവും ചെറിയ താപനില എന്തായിരിക്കും എന്ന് ഓർക്കുമ്പോൾ തന്നെ ഒരു തണുപ്പ് തോന്നുന്നുണ്ടോ.. മൈനസ് 70.2 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില. മനുഷ്യവാസത്തിന് തീരെ അനുയോജ്യമല്ലാത്ത ഈ പ്രദേശത്തു ഇപ്പോഴും അഞ്ഞൂറോളം ആളുകൾ വസിക്കുന്നുണ്ട് എന്നത് അത്ഭുതകരമായ വസ്തുതയാണ്. ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്ന് രാവിലെ വരെ ശരീരം തണുപ്പിനെ അതിജീവിക്കുമോ എന്നുപോലും ഇവർക്ക് നിശ്ചയമില്ല.

No.3 : lake nyos (Cameroon)

ഒരു നിശബ്ദനായ കൊലയാളിയാണ് ഈ തടാകം. ഈ തടാകത്തിന് കീഴിലുള്ള മാഗ്മയുടെ പോക്കറ്റ് കാർബൺ ഡയ്‌ ഓക്സൈഡ് തടാകത്തിലെ വെള്ളത്തിലേക്ക് കടത്തി വിടുന്നുണ്ട്. ഇങ്ങനെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അംശം കൂടിക്കൂടി ഇതൊരു കുപ്പിസോഡാ പോലെ ആയിമാറുകയും ഒരുദിവസം വെള്ളത്തിന്റെ ഒഴുക്ക് മാറിയപ്പോൾ സോഡാ കുലുക്കിയാൽ വെള്ളം ചീറ്റുന്നത് കണക്കെ ഉഗ്രൻ സ്ഫോടനം ഉണ്ടാവുകയും ചെയ്തു. തടാകത്തിന് അടുത്തുള്ള 24 കിലോമീറ്റർ പ്രദേശത്തു ഒരൊറ്റ ജീവൻ പോലും ബാക്കിയായില്ല. ഇപ്പോൾ ജലത്തിലേക്കുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ കലരൽ കുറയ്ക്കാൻ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പൂർണ്ണമായി നിർത്താൻ സാധ്യമായിട്ടില്ല. ആയതിനാൽ തന്നെ ഈ തടാകം ഇപ്പോഴും അപകടകാരിയാണ്.

 

No.2 : Snake Island (Brazil)

ഒരു ദ്വീപ് ആണ് ബ്രസീലിന്റെ അടുത്തുള്ള snake അയലാൻഡ്. ആകെ 43 ഹെക്ടർ മാത്രമാണ് ഈ ദ്വീപിന്റെ വിസ്തീർണ്ണം. എന്നാൽ നാലായിരത്തിലധികം പാമ്പുകൾ ഇവിടെ വസിക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്കുകൾ പറയുന്നത്. സ്വർണ്ണ നിറത്തിലുള്ള അതി വിഷമേറിയ പാമ്പുകൾ തന്നെ രണ്ടായിരത്തിനടുത്ത് വരുമത്രെ. ആയതിനാൽ തന്നെ ഈ ദ്വീപിലേക്കുള്ള യാത്ര ബ്രസീലിയൻ സർക്കാർ നിരോധിച്ചിരിക്കുകയാണ്. ചരിത്രകാരന്മാരുടെ നിരീക്ഷണം അനുസരിച്ച് 11000 വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപിന് ചുറ്റുമുള്ള സമുദ്ര നിരപ്പ് ഉയരുകയും പാമ്പുകൾ അവിടെ ഒറ്റപ്പെട്ടുപോകുകയും ചെയ്ത കാരണമാണ് ഇവിടെ പാമ്പുകളുടെ ആവാസകേന്ദ്രമാകാൻ കാരണം.

No.1 : Death Valley (USA)

ഭൂമി നമ്മുടെ ആവാസവ്യവസ്ഥയിലെ സുരക്ഷിത സങ്കേതം ആണെങ്കിൽ അതിലെ തീചൂളയാണ് ഡെത്ത് വാലി.ഈ മരുഭൂമിയിൽ ആണ് ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 56.7 ഡിഗ്രിയാണ് ഇവിടുത്തെ താപനില. നിങ്ങൾ ഒരു ആരോഗ്യവാനായ മനുഷ്യൻ ആണെങ്കിലും വെള്ളം കുടിക്കാതെ 14 മണിക്കൂറിൽ കൂടുതൽ ഒരാൾക്ക് ഇവിടെ കഴിയാൻ സാധ്യമല്ല. ഒരു ശരാശരി മനുഷ്യൻ മരണപ്പെടാൻ അതിന്റെ പകുതി മതിയാവും.