Thursday, March 28, 2024
Home Blog

മരണം വരെ സംഭവിച്ചേക്കാവുന്ന അപകടകരമായ 7 മദ്യ-ബ്രാൻഡുകൾ | These Are the World’s 7 Most Dangerous Alcohols

0

Disclaimer : The information contained in this site is provided for informational purposes only


മദ്യം കഴിക്കുന്നവരിൽ ഭൂരിഭാഗവും അത് ആസ്വദിച്ചു തന്നെ കഴിക്കുന്നവർ ആണ്. മദ്യപാനം മൂലം ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള വാർത്തകൾ എത്ര കണ്ടാലും , നമുക്ക് ചുറ്റുമുള്ള മദ്യപാനികളുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഇല്ല എന്നത് ഒരു നഗ്ന സത്യമാണ്. ഇഷ്ടപ്പെട്ട ബ്രാൻഡുകൾ അവർ മാറി മാറി കഴിച്ചു കൊണ്ടെ ഇരിക്കും. മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻറുകളിൽ പലതും കഴിച്ചാൽ , മരണം വരെ സംഭവിക്കാം എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ ?

എട്ട് മുതൽ ഇരുപത്തി അഞ്ച് ശതമാനം വരെയുള്ള ആൽക്കഹോൾ ഉപയോഗം അത്ര ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കാറില്ല. എന്നാൽ നാൽപത് ശതമാനത്തിൽ കൂടുതൽ ആണ് ആൽക്കഹോളിന്റെ അളവ് എങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എത്ര നിസ്സാരം ആവില്ല. മദ്യപിക്കുന്നവർ , മിനിമം ഓഫ് ആവുന്നതിന് മുൻപ് ആയി കഴിക്കുന്ന മദ്യം ഏതാണ് എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാവുന്ന ബ്രാൻഡുകൾ ഇന്ന് സുലഭമാണ്. അത്തരത്തിലുള്ള ഏഴ് ബ്രാൻഡുകളെ നമുക്കൊന്ന് നോക്കിയാലോ.

No:7 സ്പിരിറ്റസ് റെക്റ്റിഫിക്കോവനി.

ലോകത്തിൽ ഏറ്റവും കൂടുതൽ ആൽക്കഹോളിന്റെ അംശം കൂടുതൽ ഉള്ള മദ്യമാണ് ഇത്. തൊണ്ണൂറ്റി ആറ് ശതമാനമാണ് ഇതിലെ ആൽക്കഹോളിന്റെ അളവ്. അതുകൊണ്ട് തന്നെ അളവിൽ കൂടുതൽ ഉപയോഗിച്ചാൽ മരണം സുനിശ്ചിതമായിരിക്കും എന്ന് സാരം.

No 6 : എവർ ക്ലിയർ

തൊണ്ണൂറ്റി അഞ്ച് ശതമാനം ആൽക്കഹോളിന്റെ അംശം അടങ്ങിയിരിക്കുന്ന ഈ മദ്യവും അളവിൽ കൂടുതൽ ഒരല്പം കഴിച്ചാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ്.

No 5 : ബാൽകൺ

വലിയ രുചിയോ ആകർഷകമായ നിറമോ ഇല്ലെങ്കിൽ പോലും , ഇതിൽ എൺപത്തി എട്ടു ശതമാനമാണ് ആൽക്കഹോളിന്റെ അളവ്. ഈ റം കഴിച്ചത് മൂലം മരണമടഞ്ഞവർ നിരവധിയാണ്.

No:4 ആബ്‌സിന്തെ

എൺപത്തി അഞ്ച് ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള ആബ്‌സിന്തെ , നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും , ഒരു പരിധി കഴിഞ്ഞാൽ മരണത്തിനും കാരണം ആവുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

No:3 ഡെവിൾ സ്പ്രിംസ് വോഡ്ക.

ഡെവിൾ സ്പ്രിംസ് വോഡ്കയിലെ ആൽക്കഹോളിന്റെ അളവ് എൺപത് ശതമാനം ആണ്. കോക്ക് ടെയിലുകലുടെ കൂടെ ആണ് ഇത് അധികമായി ഉപയോഗിക്കാറ്. ആൽക്കഹോളിന്റേ അളവിലെ ആധിക്യം കാരണം തന്നെ ഇത് വളരെ അപകടകാരിയാണ്.

No:2 സൺസെറ്റ് റം

സൺസെറ്റ് റമ്മിലെ ആൽക്കഹോളിന്റെ അംശം എൺപത്തി നാലെ പോയിന്റ് അഞ്ച് ശതാനത്തോളം ആണ്. വെള്ളം ചേർക്കാതെ കഴിച്ചാൽ ഏറ്റവും കൂടുതൽ അപകടകാരി ആയ മദ്യങ്ങളിൽ ഒന്നാണ് ഇത്.

No:1 ബക്കാഡി

ആൽക്കഹോളിന്റെ അംശം എഴുപത്തി അഞ്ച് ശതമാനം ഉള്ള റം ആണ് ബക്കാഡി. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇൗ മദ്യം ഉപയോഗിക്കാറുള്ളത്. സ്റ്റീൽ ഫയർ അറസ്റർ ഘടിപ്പിച്ച് വിൽപന നടത്തുന്ന ലോകത്തിലെ ഏക ബ്രാൻഡ് മദ്യവും ഇത് തന്നെ ആണ്.

 

കാരണങ്ങൾ കണ്ടെത്തി മദ്യപ്പിക്കുന്നവരോ അല്ലത്തവരോ ആവട്ടെ , മദ്യം കഴിക്കാതെ ജീവിക്കാൻ കഴിയാത്തവരാണ് നിങ്ങൾ എങ്കിൽ , മിനിമം മദ്യപിക്കുമ്പോൾ ഇത്തരം അപകടകാരികളായ മദ്യങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ…!!

Disclaimer : The information contained in this site is provided for informational purposes only