Friday, March 29, 2024
Home Blog

ഭൂമിയിലെ ഏറ്റവും മനോഹരമായ 12 സ്ഥലങ്ങൾ | The 12 most beautiful places on earth

0

12. cliffs of moher ireland
ഈ സ്ഥലം അയർലൻഡിലെ കടൽ തീരങ്ങളിൽ ആണ് സ്ഥിതിചെയ്യുന്നത് യഥാർത്ഥത്തിൽ. ഈ 100 അടിയോളം ഉയരമുള്ള ഈ ചെങ്കുത്തായ കുന്ന് ലോകത്തിലെ ഏതൊരു പ്രകൃതി ആസ്വാദകരുടെയും ശ്വാസം നിലയ്ക്കുന്ന തരത്തിലുള്ള മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. മൂവായിരത്തോളം വ്യത്യസ്ത ഇനത്തിലുള്ള പക്ഷി വർഗ്ഗങ്ങളുടെ വാസസ്ഥലമാണ് ഈ സ്ഥലം. വന്യജീവികളുടെയും മറ്റു പക്ഷി വർഗ്ഗങ്ങളുടെയും സാന്നിധ്യം തന്നെയാണ് ഈ സ്ഥലത്തെ കൂടുതൽ കൂടുതൽ മനോഹരമാക്കി മാറ്റുന്നത്

11.salar de uyuni, bolivia
4050 മൈൽ വരെ വിസ്തീർണമുള്ള ഈ സ്ഥലം തെക്കേ അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി ദൃശ്യങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഒരുപക്ഷേ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൊന്നും ഇതു തന്നെയായിരിക്കാം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. ഈ ചരിത്ര പ്രാധാന്യമുള്ള സ്ഥലം, വർഷാവർഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാലും സന്ദർശകരാലും ആകർഷിക്കപ്പെടുന്ന ഒരിടമാണ്.

10. lake retba senegal
സെനഗൽന്റെ തലസ്ഥാനത്തു നിന്നും വെറും ഒരു മണിക്കൂർ മാത്രം യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ പിങ്ക് തടാകം സന്ദർശിക്കാൻ ആവും. അറ്റ്ലാന്റിക് സമുദ്രത്തിനോട് തൊട്ടുകിടക്കുന്ന ഈ പിങ്ക് തടാകം ഏതൊരാളുടെയും കണ്ണുകളെ ആകർഷിക്കാൻ മാത്രം മനോഹരമാണ്. ട്യൂണ അല്ലല്ല എന്ന വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയുടെ അംശം ഈ തടാകത്തിൽ കൂടുതലായതിനാൽ ആണ് ഇതിന്റെ നിറം പിങ്ക് ആയി കിടക്കുന്നത്. ചൂട് കാലങ്ങൾ അടുക്കുംതോറും ഈ കളർ കടുത്ത നിറത്തിൽ ആയി മാറുന്നു. ആയതിനാൽ തന്നെ ഈ സ്ഥലം നിങ്ങൾക്ക് സന്ദർശിക്കാൻ പദ്ധതി ഉണ്ടെങ്കിൽ നവംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ആണ് അതിന് ഏറ്റവും ഉത്തമം.

9. las lajas sanctuary colombia
ഈ സ്ഥലം ഒരു മാന്ത്രികത നിറഞ്ഞ ദൃശ്യാനുഭവമായിരിക്കും. കാരണം ഇതിന്റെ ചരിത്രം തന്നെ അങ്ങനെയാണ്. 1754 ൽ ഒരു ബധിരയായ പെൺകുട്ടിക്ക് വിശുദ്ധ കന്യാമറിയത്തിന്റെ ഫോട്ടോ കണ്ടതോടെ തന്റെ കേൾവി ശക്തി തിരിച്ചുകിട്ടി എന്നും, ഒരു അന്ധനായ യുവാവിന് ഇവിടെ വച്ചുള്ള പ്രാർത്ഥനയിൽ തന്റെ കാഴ്ചശക്തി തിരിച്ചു കിട്ടി എന്നുമൊക്കെയാണ് ഇവിടെയുള്ള വിശ്വാസം. ഇത്തരം അത്ഭുത പ്രവർത്തികളുടെ സ്മരണയ്ക്കായാണ് ഇത് പണിഞ്ഞിട്ടുള്ളത്. 1949 ലാണ് ഈ സ്ഥലം പണിതത്. ഈ കാലഘട്ടത്തിലും ഇവിടെ തീർഥാടകരുടെ പ്രവാഹം ആണ്.

8.rainbow mountains china
ചൈനയിലെ ഈ മഴവില്ലിൻ പർവ്വതങ്ങൾ യഥാർത്ഥത്തിൽ ഒരു ഭൂമിശാസ്ത്രപരമായ വിസ്മയമാണ്. മഴവില്ലിൻ നിറങ്ങളോട് സാദൃശ്യമുള്ള ഈ പർവ്വതങ്ങൾക്കു മുകളിലുള്ള വർണ്ണങ്ങൾ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്. പാറകളുടെ മേലെ വായു സമ്പർക്കം മൂലമുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ മുഖേനയാണ് ഈ പർവ്വതങ്ങൾക്ക് ഇത്തരത്തിലുള്ള നാനാവിധ വർണ്ണങ്ങൾ ലഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് ഇത്. 2009 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി ഇതിനെ പ്രഖ്യാപിച്ചു.

7.moraine lake canada
കാനഡയിലെ 10 പർവതങ്ങളുടെ ഇടയിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. വാട്ടർഫാൾകളും പാറക്കെട്ടുകളും ഒരുമിച്ച് ചേർന്ന് ഇതൊരു ദൃശ്യവിസ്മയം ആക്കി മാറ്റുന്നു. എടുത്തുപറയേണ്ട പ്രത്യേകത ഈ തടാകത്തിലെ ജലത്തിന്റെ നിറമാണ്. പച്ചയും നീലയും ഇടകലർന്ന ഈ വെള്ളത്തിന് ഈ നിറം വരാനുള്ള കാരണം പാറക്കെട്ടുകൾക്കിടയിലൂടെയാണ് ഈ തടാകത്തിലേക്ക് സൂര്യരശ്മികൾ എത്തുന്നത് എന്നതായിരിക്കാം. ഉഷ്ണ കാലങ്ങളിൽ ചുറ്റുമുള്ള പർവ്വതങ്ങളിലെ മഞ്ഞുരുകുകയും, തടാകത്തിൽ വെള്ളം ഉയരുകയും ചെയ്യുന്നു. ആ സമയത്ത് തന്നെയാണ് ഈ തടാകത്തിലെ വെള്ളത്തിന്റെ മാന്ത്രിക നിറം വർദ്ധിക്കുന്നതും.

 

6.guacachina peru
ഒരു മരുഭൂമിയുടെ നടുക്ക് സ്വർഗ്ഗം ഉണ്ടാവുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ തീർച്ചയായും പെറുവിലെ ഈ സ്ഥലം സന്ദർശിക്കുക തന്നെ വേണം. മരുഭൂമിക്കിടയിലെ ഒരു ചെറിയ വില്ലേജ് ആണിത്. പാം മരങ്ങളും ചതുപ്പുനിലങ്ങളും ഉള്ള ഈ ഇടം. ബാറുകളും പബ്ബുകളും മറ്റു വിനോദ ഉപാധികളാലും സമ്പന്നമാണ്. ചുറ്റും മരുഭൂമികളാൽ വേലിക്കെട്ടപ്പെട്ടിട്ടുള്ള ഈ സ്ഥലം ഏത് വിനോദസഞ്ചാരികളുടെയും ശ്വാസം നിലയ്ക്കുന്ന തരത്തിൽ മനോഹരമാണ്.

5.northern lake bockhaul russia
റഷ്യയിൽ സ്ഥിതിചെയ്യുന്ന ബോക്ക്ഹാൾ തടാകം നിങ്ങളെ വിസ്മയിപ്പിക്കും എന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല. ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ തടാകം ആയാണ് ഇതിനെ കണക്കാക്കുന്നത്. 1800 ഓളം വൈവിധ്യമാർന്ന ജൈവ സ്പീഷീസുകളാണ് ഈ തടാകത്തിനു ചുറ്റും അധിവസിക്കുന്നത്. ലോകത്തിലെ ശുദ്ധജലസംഭരണത്തിലെ 20 ശതമാനവും ഉൾക്കൊള്ളുന്നത് ഈ തടാകത്തിലാണ്.
4. nikon mine mexico
സാഹസികയാത്ര ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായും പോകേണ്ട ഒരു സ്ഥലമാണിത്. മെക്സിക്കോയിലെ ഈ ക്രിസ്റ്റൽ നിലയം സമുദ്രനിരപ്പിൽ നിന്നും 985 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ക്രിസ്റ്റലുകൾ 5 ലക്ഷം വർഷങ്ങൾക്കു മുന്നേ മാഗ്മയുടെ പ്രതിപ്രവർത്തനങ്ങൾ മൂലം രൂപപ്പെട്ടതാണ് എന്ന് കരുതുന്നു.

3. arishiyama bamboo grove japan
പേര് പോലെ തന്നെ മുളകൾ സമ്പന്നമായ ഒരു സ്ഥലമാണ് ജപ്പാനിലെ അരിഷിയാമ ബാംബൂ ഗ്ലോവ്. ഒരുപാട് പാണ്ടകളുടെ വളർത്തു കേന്ദ്രം കൂടിയാണ് ഈ സ്ഥലം. മുളകൾ തിന്നുന്ന പാണ്ടകൾ ഇവിടെ കുറവാണെങ്കിലും ഈ മുളവനങ്ങളിലൂടെയുള്ള യാത്ര നിങ്ങൾക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരിക്കും. പ്രത്യേകിച്ചും നല്ലൊരു കാറ്റുള്ള സമയത്ത് ആകുമ്പോൾ മുളകളുടെ ചലനവും അതിന്റെ ശബ്ദവും ഒക്കെ നിങ്ങൾക്ക് മികച്ച ഒരു അനുഭവം തരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

2. victoria falls
ഈ പ്രകൃതിയിൽ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ ആരുടെയും ആസ്വാദനത്തിന് ഉതകുന്നവയാണ്. വിക്ടോറിയ വെള്ളച്ചാട്ടം സാംബൻസി നദിയുടെ സ്വന്തമാണ്. സാംബിയയുടെയും സിംബാവേയുടെയും അതിർത്തി നിർണയിക്കുന്നത് ഈ വെള്ളച്ചാട്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തെ കണക്കാക്കുന്നത്. മഴക്കാലത്ത് നൂറുകണക്കിന് ബില്യൻ ഗ്യാലൻ വെള്ളമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തിലെക്കൂടെ താഴേക്ക് പതിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററോളം വീതിയിലാണ് ഈ വെള്ളച്ചാട്ടം നിലനിൽക്കുന്നത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും താഴേക്ക് ഉള്ള ദൂരം ഏതാണ്ട് 100 മീറ്ററോളം വരികയും ചെയ്യും.

 

1. grand prismatic spring wyoming
വ്യോമിങ്ങിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥലമാണ്. സൗന്ദര്യം കൂടാതെതന്നെ പ്രാചീനവും പുരാതനവുമായ ഒരു സ്ഥലം കൂടിയാണ് ഇത്. വസന്തകാലത്ത് ഇവിടെയുള്ള തടാകത്തിലെ നിറവ്യത്യാസങ്ങൾ നമ്മളെ യഥാർത്ഥ ലോകത്തുനിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യ വിസ്മയങ്ങളാൽ സമ്പന്നമാണ്. സമുദ്രനിരപ്പിൽ നിന്നും 165 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ തടാകവും ഇതുതന്നെയാണ്.