Friday, December 9, 2022
Home Blog

ദിലീപ് കാരണം തന്റെ ഒരു സിനിമ ഇറങ്ങിയില്ലെന്നും അവന് പൈസ ആകുമ്പോൾ അവൻ തന്നെ ഇറക്കട്ടെ

0

പുതിയ സിനിമയുടെ പ്രമോക്ഷന് വേണ്ടി എത്തിയ സുരേഷ് ഗോപി തന്റെ ഇറങ്ങാതെ പോയ സിനിമയുടെ വിശേഷം കൂടി പങ്കുവെച്ചു. ആ സിനിമ ഇറങ്ങാതെ പോയതിന്റെ കാരണം ദിലീപ് ആണെന്നും അവൻ തന്നെ പൈസ ആകുമ്പോൾ ആ സിനിമ ഇറക്കട്ടെ എന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

മലയാള സിനിമാ രംഗത്തെ ഒരു മികച്ച അഭിനേതാവും ഒരു രാജ്യസഭാ അംഗം കൂടിയാണ് നടൻ സുരേഷ് ഗോപി.1986 ഇൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന സിനിമയിൽ നടൻ മോഹൻലാലിൻറെ വിശ്വസ്ഥ കൂട്ടാളിയായി വേഷമിട്ട കുമാർ എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ വഴി തിരിവായി മാറിയത്. ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി വന്നാണ് സുരേഷ് ഗോപി തന്റെ അഭിനയം ആരംഭിക്കുന്നത്. വില്ലൻ കഥാപാത്രങ്ങൾ ഒരുപാട് ചെയ്ത നടൻ കമ്മീഷണർ എന്ന സിനിമയിൽ ഒരു നല്ല അഭിനയ മികവ് തെളിയിച്ച വ്യക്തി ആണ്. 1997 ഇൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കളിയാട്ടം എന്ന സിനിമയിലൂടെ സുരേഷ് ഗോപി കരസ്തമാക്കി. എടുത്തു പറയേണ്ട ഒരു കാര്യം സുരേഷ് ഗോപി ഒരു രാജ്യ സഭാഗം കൂടിയാണ്. രാജ്യ സഭയിലേക്ക് രാഷ്‌ട്രപതി നേരിട്ടു നമ്മനിർദ്ദേശം ചെയ്ത ആറാമത്തെ മലയാളി കൂടിയാണ് സുരേഷ് ഗോപി. കലാകാരന്മാരുടെ പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് ഉൾപെടുത്തിയാണ് കേന്ദ്രം അദ്ദേഹത്തെ രാജ്യ സഭയിലേക്ക് നിർദ്ദേശിച്ചത്.

2019 ഇൽ നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി അദ്ദേഹം തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുന്ന സാഹചര്യം ആണുണ്ടായത്. ആദ്യകാല അഭിനേത്രി കൂടിയായ പരേതയായ ആറൻമുള പൊന്നമ്മയുടെ പേര മകളായ രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. രാധിക ഒരു ഗായിക കൂടിയാണ്. സുരേഷ് ഗോപിയും നടൻ ദിലീപും തമ്മിൽ ഒരുപാട് കാലത്തെ സൗഹൃദം ആണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപ് 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സർക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാര്യ. ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. മകൾ മീനാക്ഷി; ഇരുവരും കുടുംബത്തിലുണ്ടായ വിഷയങ്ങളെ തുടർന്ന് പിരിയുകയായിരുന്നു. തുടർന്ന് 2016 നവംബർ 25 ന് ദിലീപ് പ്രശസ്ത നടി കാവ്യാ മാദവനെ വിവാഹം കഴിക്കുകയായിരുന്നു.
സൗഹൃദം സൂക്ഷിച്ചു വയ്ക്കുന്ന സുരഷ് ഗോപി ദിലീപിന്റെ സൗഹൃദം ഒരു നിധിയായിട്ടാണ് കാണുന്നതെന്നും നടൻ വ്യക്തമാക്കി.
താൻ അഭിനയ ലോകത്ത് നിന്നും പിന്മാറി നിന്നപ്പോൾ സിനിമയിൽ തിരിച്ചു വരണമെന്ന് പറഞ്ഞു എന്നും സ്ഥിരമായി വിളിക്കുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. അന്ന് ആ സമയത്ത് തന്നെ വിളിച്ച ഒരൊറ്റ നടൻ ദിലീപാണെന്നും മോഹൻലാലും മമ്മൂട്ടിയും പോലും തന്നെ തിരക്കിയില്ലെന്നും ആ സ്ഥാനത്തു ദിലീപ് തന്നെ സ്ഥിരം വിളിക്കുമായിരുന്നെന്നും നടൻ അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച ചിത്രമായിരുന്നു പാപ്പാൻ.

ആ സിനിമയുടെ വിജയത്തിന് ശേഷം സുരേഷ് ഗോപി നായകനായി വരുന്ന ചിത്രമാണ് മേഹും മൂസ. ആ ചിത്രത്തിന്റെ പ്രൊമോക്ഷന് വേണ്ടി എത്തിയപ്പോഴാണ് ദിലീപുമായുള്ള സൗഹൃദ വിശേഷങ്ങൾ പങ്കു വച്ചത്. തനിക്കു വണ്ണം വക്കുകയാണെന്നും വയർ കുറക്കണമെന്നും പറഞ്ഞു ദിലീപ് ശകരിക്കുമായിരുന്ന് എന്നും തൈര് ആഹാരത്തിൽ നിന്നും ഒഴിവാക്കണമെന്നും ഒക്കെ പറയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. ദിലീപ് കാരണം തന്റെ ഒരു സിനിമ ഇറങ്ങിയില്ലെന്നും അവന് പൈസ ആകുമ്പോൾ അവൻ തന്നെ ഇറക്കട്ടെ എന്നും തമാശയായി സുരേഷ് ഗോപി പറയുന്നു.