Thursday, March 28, 2024
Home Blog

അനിയൻ ട്രാൻസ്‌ജെൻഡർ ആയതിനു നാട്ടുകാർ ഒറ്റപ്പെടുത്തിയതും …സാമ്പത്തികമായി പിന്നിലോട്ട് ആയപ്പോൾ കുടുംബത്തിന്റെ ഉള്ളിലെ സ്നേഹം കുറഞ്ഞു വന്നതും

0

അവളും ആ അവളും
എഴുത്ത്: RJ Sajin

“ദേ മനുഷ്യാ …നമ്മൾ പിരിഞ്ഞാലും സന്തോഷത്തോടെ തന്നെ നമുക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്കറിയാം ..ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാ നല്ലത് .കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ നമുക്ക് ജോലിയുമുണ്ട്ഒരു ഡിവോഴ്‌സൊന്നും ഇന്നത്തെ സമൂഹത്തിന് ബാധകമല്ലെന്ന് അറിയാല്ലോ അല്ലേ …”
തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയായിരുന്നു അതുലിന്റെ ചൊറിഞ്ഞ ചോദ്യത്തിനുള്ള മറുപടി അവൾ നൽകിയത് .

“ഓ അറിയാവേ …അതുപോട്ടെ ,
നിനക്ക് തലവേദന എന്ന് പറഞ്ഞതല്ലേ ..വയ്യെങ്കിൽ കുറച്ച് നേരം വിശ്രമിച്ചിട്ട് വാ …”
ചപ്പാത്തിക്ക് മാവുകുഴച്ചുകൊണ്ടു നിന്ന കീർത്തനയുടെ മുഖത്തോട്ട് നോക്കിയശേഷം തന്റെ ജാള്യത മറച്ചു പിടിച്ച് അതുൽ തേങ്ങ തിരുകൽ തുടർന്നു .

കീർത്തനയുടെയും അതുലിന്റെയും ഒരു പ്രണയവിവാഹമായിരുന്നു .12 കൊല്ലം കഴിഞ്ഞിട്ടിപ്പോളും കുഞ്ഞു കുഞ്ഞു ഇണക്കവും പിണക്കവുമായി ജീവിതം മുന്നോട്ട് പോകുന്നു അവരുടെ സന്തോഷത്തിന്റെ അടിസ്ഥാനം തന്നെ ആ പരസ്പരബഹുമാനമായിരുന്നു .അമ്മേ ……എന്താണ് അമ്മേ ഈ ജാതിയും മതവും ?”

പാഠഭാഗം ഉറക്കെ വായിച്ചശേഷം കൃതുൽ പഠനമുറിയുൽ നിന്നും വിളിച്ചുകൂവി .ചെവി ഒന്ന് കൂർപ്പിച്ച ശേഷം അവൾ അവന്റെ അടുത്തേക്ക് നടന്നു .
അവന്റെ മുഖത്തോട്ട് നോക്കിയശേഷം.”അത് പണ്ട് നിലനിന്നിരുന്ന വിവരമില്ലായ്മയുടെ അടിസ്ഥാനഘടകങ്ങൾ ആയിരുന്നു മോനെ ….മനുഷ്യനെ ഭിന്നിപ്പിക്കുന്നതല്ലാതെ വേറൊരു പ്രയോജനവും ഇതിൽ നിന്നുണ്ടായിരുന്നില്ല…

ആൺ ,പെൺ ,ട്രാൻസ്‌ജെൻഡർ .ഈ മൂന്നു വേർതിരിവുകൾ ഉണ്ടെങ്കിലും നമ്മൾ എല്ലാവരും മനുഷ്യർ ആണ് …ഈ തിരിച്ചറിവ് അന്നത്തെ മനുഷ്യനില്ലായിരുന്നു മോനെ ..””എന്ത് മനുഷ്യരാ അമ്മേ അക്കാലത്ത് ജീവിച്ചിരുന്നത് ..കുഞ്ഞുമനസ്സിലെ ദേഷ്യം മുഖത്തുകാട്ടി അവൻ അമ്മയോട് പറഞ്ഞു .നല്ല മാറ്റങ്ങൾ മനുഷ്യരിൽ ഉണ്ടാകും …

പക്ഷെ മോനെപ്പോലെ ചിന്തിക്കുന്ന തലമുറകൾ വന്നുകൊണ്ടിരിക്കണം “കൃതുൽ അമ്മയുടെ മുഖത്ത് തന്നെ ജിജ്ഞാസയോട് നോക്കിയിരുന്നു .മറുപടി കൊടുത്ത ശേഷം അവൾ തന്റെ മുറിയിലേക്ക് നടന്നു .ക്ലോക്കിലെ സമയമൊന്ന് നോക്കിയശേഷം ബെഡിൽ വന്നിരുന്നു .

തലവേദന കൂടുന്നുണ്ട് .അവൾ തന്റെ ആ വാച്ചിലോട്ട് നോക്കി . അവളുടെ ചിരി അപ്പോളേക്കും മങ്ങിത്തുടങ്ങിയിരുന്നു .ചൂണ്ടുവിരലൊന്ന് സ്പർശിച്ച ശേഷം വാച്ചിലെ കീയിൽ ഒന്ന് അമർത്തിപ്പിടിച്ചു പിറകിലോട്ട് തിരിച്ചു .അപ്പോളേക്കും കണ്ണുനീർ ഇറ്റിറ്റായി വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു .ജാതിമാറി കെട്ടിയതിനു വീട്ടുകാർ ഒറ്റപ്പെടുത്തിയതും ..

അനിയൻ ട്രാൻസ്‌ജെൻഡർ ആയതിനു നാട്ടുകാർ ഒറ്റപ്പെടുത്തിയതും …സാമ്പത്തികമായി പിന്നിലോട്ട് ആയപ്പോൾ കുടുംബത്തിന്റെ ഉള്ളിലെ സ്നേഹം കുറഞ്ഞു വന്നതും ..ലഹരിക്കടിമയായി മാറിയ ഭർത്താവിന്റെ ക്രൂരതകൾ അനുഭവിച്ചിട്ടും സമൂഹത്തെ പേടിച്ച് ഡിവോഴ്‌സിലോട്ട് പോകാൻ പറ്റാത്തതും മനസ്സിൽ മിന്നിമറഞ്ഞു ..

ഈ ദൃശ്യങ്ങൾ അവളുടെ ലോലമായ ഹൃദയത്തെ പിടിച്ചുകുലുക്കി ഇടനെഞ്ചിൽ ഒരു വേദനയനുഭവപ്പെടുത്തി .അപ്പോളും അവൾ കീ പിന്നിലോട്ട് തിരുക്കിക്കൊണ്ടുതന്നെയിരുന്നു 2021 ലേക്ക് വരുമ്പോൾ കലണ്ടർ മാറിക്കൊണ്ടിരുന്നു .

അവളുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു .വാച്ചിന്റെ കീ പിന്നിലോട്ട് തിരിച്ചിട്ടും ഏറെ നേരമെടുത്തപ്പോളാണ് താനിപ്പോൾ നിൽക്കുന്നത് തന്റെ ജീവിതത്തിൽ നിന്നും ഏറെ വര്ഷങ്ങൾക്കപ്പുറമാണെന്ന തിരിച്ചറിവ് അവളിലുണ്ടായത് .

തന്റെ ജീവിതത്തിൽ ഈ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ വർഷങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാൻ സാധിക്കുന്ന ഈ ടൈം ട്രാവലർ വാച്ചിൽ കാലങ്ങൾ ഒരുപാട് മാറി പിന്നോട്ട് വരേണ്ടിയിരിക്കുന്നു .ഇന്നത്തെ കാലത്തേക്കുള്ള തിരിച്ചുവരവിൽ തന്റെ ഉപബോധ മനസ്സ് സൃഷ്ടിച്ച ദൃശ്യങ്ങളായിരുന്നു ആ വാച്ചിലൂടെ അവൾ കണ്ടതും .ഇതുപോലത്തെ വാച്ച് എല്ലാവരിലും ഉണ്ട് …

അതിലെ കാഴ്ചകൾ നേരാവാൻ ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം .തന്റെ ചിന്തയെ തട്ടിയുണർത്തിക്കൊണ്ട് ഹാളിൽ നിന്നും മദ്യപിച്ചെത്തിയ അതുലിന്റെ ശബ്ദം ഉയർന്നു …
“മുറിക്കുള്ളിൽ കയറിയിരിക്കാതെ അടുക്കളയിൽ കയറി വല്ലോം ഉണ്ടാക്കടി &$&$…..”