Friday, March 29, 2024
Home Blog

അപ്രതീക്ഷിതമായി അയാൾ തന്റെ നെഞ്ചിൽ ഞെരിച്ചമർത്തിയിട്ട് ഓടി,-പത്മപ്രിയ

0

മലയാള സിനിമാ രംഗത്തെ പ്രശ്‌സ്ത നടിയായ പത്മപ്രിയ വലിയ ഒരു ഇടവേളയ്ക്കു ശേഷം താൻ അനുഭവിച്ച തന്റെ കുട്ടിക്കാലത്തെ ഒരു ദുരനുഭവവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ആ വാക്കുകൾ ജന ശ്രെദ്ധ നേടിയിരിക്കുകയാണ്;.

മലയാള സിനിമയിലെ ഒരു പ്രശസ്‌ത അഭിനേത്രി ആണ് നടി പത്മപ്രിയ. മലയാളികളുടെ പ്രിയപ്പെട്ട നടിയായ താരം മലയാള സിനിമ കൂടാതെ ബംഗാളി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ ഒരു കോൺസൽറ്റന്റായി ജോലി നോക്കിയിരുന്ന പത്മപ്രിയ അഭിയത്തോടും മോഡലിങ്ങിനൊടുമുള്ള അതിയായ മോഹത്തെ തുടർന്നാണ് സിനിമാ രംഗത്ത് എത്തുന്നത്.പത്മപ്രിയയുടെ ആദ്യ ചിത്രം ഒരു തെലുങ്ക് സിനിമയാരുന്നു. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയിൽ ആണുണ്ടായത്.

മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ടു തവണ നടി കരസ്തമാക്കിയിട്ടുണ്ട്. 2007, 2009 വർഷങ്ങളിലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡും നടി സ്വന്തമാക്കിയിരുന്നു.2014 നവംബറിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. തന്റെ നിലപാടുകൾ എവിടായാലും വെട്ടി തുറന്നു പറയുന്ന നടിമാരിൽ ഏറ്റവും മുൻപന്തിയിലാണ് നടി പത്മപ്രിയ. അമ്മയുടെ മീറ്റിങ്ങിൽ പോലും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ നടി തുറന്നടിച്ചിട്ടുണ്ട്.നടിയുടെ പല തുറന്നു പറച്ചിലുകളും വിമർശനങ്ങളും സിനിമാ ലോകത്തു വന്നു കോളിളക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈയിടെ ഒരു മാസികയിൽ വന്ന പത്മപ്രിയയുടെ അഭിമുഖമാണ് ഇപ്പോൾ ജന ശ്രദ്ധ ആകർഷിക്കുന്നത്. സെറ്റിലും സിനിമാ രംഗത്തും നടിമാരും സ്ത്രീകളും നേരിടേണ്ടി വരുന്ന ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന ചൂക്ഷണങ്ങളെയും പീഡനങ്ങളെയും കുറിച്ചാണ് നടി പറഞ്ഞു വച്ചത്. താൻ ഇതുവരെ തന്റെ ശരീരം നൽകി സിനിമാ എടുക്കാൻ പോയിട്ടില്ലെന്നും എനിക്കങ്ങനെയുള്ള അവസരങ്ങൾ വേണ്ടെന്നും ആണ് പത്മപ്രിയ പറഞ്ഞത്.തന്റെ വേറൊരനുഭവവും പത്മപ്രിയ പങ്കു വച്ചു. തനിക്കു പന്ത്രണ്ട് വയസുള്ളപ്പോൾ ഹൈദരാബാദിലായിരുന്നു തന്റെ കുട്ടിക്കാലമന്നും;

ഒരു ദിവസം ട്യുഷന് പോകുന്ന വഴി പരിചയമില്ലാത്ത ഒരാൾ തന്റെ അരികിലേക്ക് വന്ന് വഴി ചോദിച്ചെന്നും താൻ വഴി പറഞ്ഞു കൊടുക്കുന്നതിനിടക്ക് തികച്ചും അപ്രതീക്ഷിതമായി അയാൾ തന്റെ നെഞ്ചിൽ ഞെരിച്ചമർത്തിയിട്ട് ഓടി മറഞ്ഞെന്നുമാണ് പത്മപ്രിയ പറഞ്ഞത്. തന്റെ ആ കൊച്ചു പ്രായത്തിൽ തനിക്കതിനെ കുറിച്ച് അറിയില്ലായിരുന്നെന്നും നടി പറഞ്ഞു. അന്ന് അനുഭവിച്ച ആ ദുരനുഭവം അല്ലാതെ പിന്നീട് ഒരിക്കലും താൻ ലൈഗീകാതിക്രമത്തിന് ഇര ആയിട്ടില്ലെന്നും നടി വ്യക്തമാക്കി. ഏത് സിനിമയുടെ സ്ക്രിപ്റ്റ് ആയാലും നന്നായി വായിച്ചു നോക്കി ഒരു അഡ്ജസ്റ്റ്മെന്റിനും വഴങ്ങാതെയാണ് താൻ ഇത്രയും ചിത്രങ്ങൾ ചെയ്തന്നാണ് നടി പറഞ്ഞത്. ഈ തുറന്നു പറച്ചിലുകൾ കേട്ട് ആരാധക ലോകം ഞെട്ടിയിരിക്കുകയാണ്. കാരണം ഒരു നടിമാരും ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞിട്ടില്ലെന്നാണ് പ്രേക്ഷകരെ പറയുന്നത്. വളരെ ധൈര്യവതിയാണ് പത്മപ്രിയ എന്നും ആളുകൾ പ്രശംസിക്കുന്നുണ്ട്.