Friday, April 26, 2024
Home Blog

ദൈവം ഭാഗ്യത്തിന്റെ രൂപത്തിൽ താഴേക്ക് ഇറങ്ങി വന്ന നിമിഷങ്ങൾ | Moments when God came down in the form of luck

0

നമ്പർ 10. കടുവയും ആയുള്ള കളി


ഈയിടെയാണ് അടുത്തുള്ള ഒരു മൃഗശാലയിൽ വെച്ച് ഒരു വ്യക്തി കടുവയുമായി കളിച്ചതിന്റെ പേരിൽ അധികൃതർ പൊല്ലാപ്പിൽ ആയത്. ഒരാൾ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ചു കൊണ്ടും മറു കൈ കൊണ്ട് കടുവയുടെ വാലിൽ പിടിച്ചു വലിക്കുന്നതുമായ ഒരു ദൃശ്യവും കാണാവുന്നതാണ്. പിന്നീട് കടുവയുടെ മേൽ അയാൾ കയറി ഇരിക്കുകയും ചെവിയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ കടുവ ഒരു കല്ലിന്റെ പുറകിൽ ഒളിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ അതിനെ പിടിച്ച് പുറത്ത് കൊണ്ടു വരുന്നുമുണ്ട്. കടുവ ജനിച്ചതു മുതൽ ഒപ്പം ഉണ്ടായിരുന്ന മൃഗശാല സൂക്ഷിപ്പുകാരന് കടുവയുമായി അങ്ങേയറ്റം ഹൃദയ ബന്ധം ഉണ്ടെന്നും അവൻ കടുവയുമായി കളിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നതെന്നും ഉപദ്രവിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കുകയുണ്ടായി.

നമ്പർ 09. അവസാന നിമിഷത്തിലെ ഹീറോ


അങ്ങേയറ്റം അവിശ്വസനീയമായ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചത്. ഒരു അതിവേഗ ട്രെയിനിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ താഴേക്ക് വീണു പോയ ഒരു യാത്രക്കാരനെ അവിശ്വസനീയമായ രീതിയിൽ രക്ഷിക്കുകയുണ്ടായി. അതും അയാളെ ട്രെയിൻ പിടിക്കുന്നതിനും സെക്കന്റുകളുടെ മാത്രം വ്യത്യാസത്തിൽ. ഇതെല്ലാം ക്യാമറയിൽ പതിയുകയും ചെയ്തു, വാഹന ഗതാഗത സൂപ്പർവൈസർ ജോൺ ഓ കോണർ ആണ് ഇവിടെ ഹീറോ ആയത്. കാലിഫോർണിയയിലെ ഓക്ലൻഡ് നഗരത്തിലെ കാലിസിയം സ്റ്റേഷനിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രക്കാരാരും മഞ്ഞ വര കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു അദ്ദേഹം, അപ്പോഴാണ് ഒരു യാത്രക്കാരൻ ദൗർഭാഗ്യവശാൽ റെയിൽ പാളത്തിലേക്ക് വീണത്, അതും ട്രെയിൻ അയാളുടെ മുകളിലൂടെ കടന്നു പോകാൻ വെറും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ. ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ അതിസാഹസികമായി ജോൺ ഓ കോണർ പാളത്തിൽ വീണ വ്യക്തിയെ പിടിച്ചു കയറ്റുകയും ട്രെയിൻ കടന്നു പോവുകയും ആയിരുന്നു ചെയ്തത്.

നമ്പർ 08. തല നാരിഴയ്ക്ക് ഒഴിവായ കപ്പൽ അപകടം


കനത്ത കാറ്റത്തും മഴയിലും നിയന്ത്രണം നഷ്ടപെട്ട ഒരു ക്രൂയിസ് ഷിപ് ഇറ്റലിയിലെ വെനീസിൽ തുറമുഖവുമായി കൂട്ടിയടിക്കുന്നതിന് വളരെ അധികം അടുത്തെത്തിയിരുന്നു.12 നിലയുള്ള ഈ ക്രൂയിസ് ഷിപ്പിൽ ഏതാണ്ട് മൂവായിരത്തോളം ആൾക്കാരാണ് ഉണ്ടായിരുന്നത്. കനത്ത ഇടിമിന്നലിലും മഴയും കാറ്റിലും പെട്ട് കരയോട് തൊട്ടു തൊട്ടില്ല എന്ന നിലയിലാണ് കപ്പൽ കടന്നു പൊയ്ക്കൊണ്ടിരുന്നത്. അലാറം ശബ്ദം വളരെ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഗൈഡ് ബോട്ടുകൾ ഉപയോഗിച്ചാണ് ഇറ്റലിയിലെ ജിയുടക്കാ കനാലിൽ നിന്നും കപ്പൽ പതുക്കെ പതുക്കെ പുറത്തിറങ്ങിയത്. കാലാവസ്ഥ അതിന്റെ ഏറ്റവും മോശമായ സമയത്ത് കപ്പലിന് മുന്നോട്ടു പോകുന്നതിനു തന്നെ കാര്യമായ വിഷമങ്ങൾ നേരിടുന്നത് കാണാനാകുന്നുണ്ടായിരുന്നു. ഈ ഒരു ക്രൂയിസ്ഷിപ് മറ്റൊരു കപ്പലിന് വളരെയടുത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വരുന്നത് നമുക്ക് കാണാൻ സാധിക്കും. ഒരു ഭീകരമായ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.

നമ്പർ 07. പുറകെ വന്ന സ്രാവ്


സിഡ്നി ഹാർബറിൽ ആണ് ടഫേഴ്സൺ ഈ ഭീതി ജനകമായ അപകടവുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ തലയിൽ ഒരു ഗോ പ്രൊ ക്യാമറയും വച്ച് കൊണ്ട് വളരെയധികം കുപ്രസിദ്ധമായ കാലിൻസ് ബീച്ചിലെ ഒരു പാറക്കൂട്ടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു ഇയാൾ. വെള്ളത്തിൽ വീണ ശേഷം അയാൾ മുകളിലേക്ക് നോക്കിയപ്പോൾ തന്റെ സുഹൃത്തുക്കൾ അലറി വിളിക്കുന്നത് കണ്ടു, സ്രാവ്… സ്രാവ് എന്നായിരുന്നു അത്. ആ മനുഷ്യൻ തന്റെ ജീവൻ രക്ഷിക്കാൻ നീന്തുന്നതാണ് പിന്നീട് കാണുന്നത്. എന്തായാലും ജീവൻ രക്ഷപെട്ടത് മുടി നാരിഴയ്‌ക്കു തന്നെയാണ്.

നമ്പർ 06. തടാകത്തിൽ നിന്നും രക്ഷപെട്ട കുട്ടി


ഓട്ടിസം ബാധിച്ച 4 വയസ്സുള്ള ഒരു കുട്ടിയെ ഒരു തണുത്തുറഞ്ഞ കുളത്തിൽ നിന്നും സമയോചിതമായി രക്ഷിച്ചതിന് ഒരുപാട് ആദരവാണ് കാൻസിസിൽ നിന്നുമുള്ള ഈ പോലീസുകാരനു ലഭിച്ചത്. ആരോൺ ബാൾമാർ എന്ന ഈ ഉദ്യോഗസ്ഥൻ മറ്റൊരു ആവശ്യത്തിന് വേണ്ടി ആയിരുന്നു തൊട്ടടുത്തുള്ള ഒരു സ്ഥലത്തു വന്നത്. അപ്പോഴാണ് ഈ കുട്ടി സെൻട്രൽ പാർക്ക് കമ്മ്യൂണിറ്റി സെന്ററിലെ തടാകത്തിനരികിലേക്ക് നടന്നു പോകുന്നത് അദ്ദേഹം കണ്ടത്. കുട്ടിയെ അദ്ദേഹത്തിന് കാണാമായിരുന്നുവെങ്കിലും കുട്ടിയുടെ അടുത്ത് പോയി എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ഏതോ ഒരു ഉൾപ്രേരണയിലെന്ന വണ്ണം അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എലൈജ എന്ന് പേരുള്ള ആ കൊച്ചു കുട്ടി പോലീസുകാരൻ അങ്ങോട്ടേക്ക് പോകുമ്പോൾ ജീവന് വേണ്ടി മല്ലിടുകയായിരിന്നു. അധികം വൈകാതെ തന്നെ എലൈജയെ അദ്ദേഹം തന്റെ കൈകൾ കൊണ്ട് കോരിയെടുത്തു. തൊട്ടടുത്ത് തന്നെ കുട്ടിയുടെ അച്ഛൻ കുട്ടിയേയും അന്വേഷിച്ച ടെൻഷൻ അടിച്ചു നടക്കുന്നുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു. കുട്ടിയെ പെട്ടെന്ന് തന്നെ അടുത്തുള്ള ഒരു ആംബുലൻസിലേക്ക് മാറ്റി പ്രാഥമിക ചികിത്സ കൊടുക്കുകയുണ്ടായി.

നമ്പർ 05. ആകാശത്തു നിന്നും പൊട്ടിവീണ ഡ്രോൺ


നിലവിലുള്ള ലോക ചാമ്പ്യൻ മർസെൽ ഹെർഷെറിനാണ് ഈ അത്ഭുതകരമായ ഭാഗ്യത്തിന്റെ പിൻബലം ഉണ്ടായത്. താഴോട്ട് വീണു കൊണ്ടിരുന്ന ഒരു ഡ്രോണിൽ നിന്നും തലനാരിഴയ്‌ക്കാണ്‌ അദ്ദേഹം രക്ഷപെട്ടത്. 2014 ലെ വിന്റർ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് നമ്മുടെ താരം, അദ്ദേഹം തന്റെ ലോക ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ക്യാമറ ഘടിപ്പിച്ച ഒരു ഡ്രോൺ അദ്ദേഹത്തിന് വെറും ഇഞ്ചുകൾ മാത്രം അകലെ തകർന്നു വീണത്. എന്താണ് തകർച്ചയുടെ കാരണം എന്ന് ഇത് വരെ മനസ്സിലായിട്ടില്ല.

നമ്പർ 04 : തിരിച്ചടിച്ച മഴു


ആരിസോണയിലെ ഒരു സൂപ്പർ ലക്കി സ്ത്രീക്ക് ജീവൻ തിരിച്ചു കിട്ടിയത് മുടിനാരിഴയുടെ വ്യത്യാസത്തിൽ ആണ്. തന്റെ നേർക്ക് നിയന്ത്രണമില്ലാതെ തെറിച്ചു വന്ന മഴുവിൽ നിന്നും ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി സ്വന്തം ശരീര വഴക്കത്തിന്റെ പരിപൂർണ്ണമായ ഉപയോഗം തന്നെയാണ് അവർക്ക് നടത്തേണ്ടി വന്നത്. ഐൻസ്‌ലി റേ എന്ന യുവതി നേരിട്ടത് അപകടകരമാംവിധം മരണത്തോട് അടുത്ത് നിന്ന ഒരു സംഭവത്തെയാണ്. അവർ എറിഞ്ഞ മഴു ലക്ഷ്യത്തിനു താഴെ പതിക്കുകയും അപകടകരമാംവിധം അവരുടെ തലയ്ക്ക് നേരെ തിരിയുകയുമാണ് ചെയ്തത്. അവർ കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അവരുടെ വഴക്കമേറിയ ശാരീരിക കഴിവുകൾക്ക് മാത്രമേ നന്ദി പറയാനുള്ളു.

നമ്പർ 03. ജീവിതത്തെ ചേർത്ത് പിടിച്ച നിമിഷങ്ങൾ


ക്രിസ് കഴ്‌സ്‌കി ഫ്ലോറിഡയിൽ നിന്നുമുള്ള ഒരു ഫോട്ടോഗ്രാഫർ ആണ്. സ്വിറ്റസർലണ്ടിൽ ഒരു വിനോദ യാത്രക്ക് പോയപ്പോൾ ആണ് എന്തുകൊണ്ട് ഗ്ലൈഡിങ് ഒന്ന് ആസ്വദിച്ചു കൂടാ എന്ന് അദ്ദേഹം ആലോചിക്കുന്നത്. എന്നാൽ ഉയർന്നു പൊങ്ങാൻ വെറും നിമിഷങ്ങൾ മാത്രം ഉള്ളപ്പോഴാണ് താൻ ഗ്ലൈഡറുമായി ബന്ധിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നത്. നാലായിരം അടി മുകളിൽ നിന്നും ഇത്തരത്തിൽ ഉയർന്നു പൊങ്ങിയ കഴ്സ്‌കി തന്റെ രണ്ടു കയ്യും ഉപയോഗിച്ചു ഗ്ലൈഡറിൽ മുറുകെ പിടിക്കുകയായിരുന്നു, അതേസമയം ഗ്ലൈഡർ ഹാൻഡിൽ ചെയ്യുന്ന ആൾ ഒരു കൈ കൊണ്ട് ഗ്ലൈഡർ നിയന്ത്രിക്കുകയും മറു കൈ കൊണ്ട് കഴ്‌സ്‌കിയെ ചേർത്ത് പിടിക്കുകയും ചെയ്തു. ഏതാണ്ട് രണ്ടര മിനുട്ടോളമാണ് ഈ ജീവൻ വച്ചുള്ള ഭീകരമായ പറക്കൽ നീണ്ടു നിന്നത്. അവസാനം ലാൻഡിങ്ങിനോടടുപ്പിച്ച് കഴ്‌സ്‌കി തന്റെ ഇടത്തെ കൈ കൊണ്ട് ഗ്ലൈഡർ ഹാൻഡിലും വലത്തേ കൈ കൊണ്ട് ഗ്ലൈഡർ നിയന്ത്രിക്കുന്ന ആളുടെ കാലും മുറുക്കെ പിടിച്ചിരിക്കുന്നത് കാണാവുന്നതാണ്. തുടർന്ന് ഏതാണ്ട് മണിക്കൂറിൽ 45 മൈൽ വേഗത്തിൽ ആണ് അദ്ദേഹം ലാൻഡ് ചെയ്യുന്നത്. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടത്തെ കൈക്കുഴയ്ക്ക് പൊട്ടലുണ്ടാവുകയും ഒരു സർജറി വേണ്ടി വരുകയും ചെയ്തു. രണ്ടര മിനുട്ട് നീണ്ടുനിന്ന ഈ നരക യാത്രയ്ക്ക് ശേഷം ഇതിന്റെ കഥ പറയാൻ ഇതിലെ യാത്രക്കാരൻ ജീവനോടെയുണ്ട് എന്നതിലപ്പുറം ഭാഗ്യം വേറെ എന്താണ് വേണ്ടത്.

നമ്പർ 02. ക്രയിൻ ജസ്റ്റ് മിസ്


ഒരു പാതയോരത്തു കൂടി അദ്ദേഹം ശാന്തമായി കടന്നു പോയി വെറും ഒരു സെക്കൻഡിൽ താഴെയുള്ള സമയത്തിന് ശേഷം ഒരു കൂറ്റൻ ക്രയിൻ അദ്ദേഹത്തിന് തൊട്ടു പുറകിലായി തകർന്നു വീഴുകയായിരുന്നു. റഷ്യയിലെ വോർണേഷ് എന്ന സ്ഥലത്താണ് ഇത് സംഭവിച്ചത്. നിർമ്മാണ തൊഴിലാളികളുടെ വാക്കുകളിൽ ക്രൈൻ വീണത് സ്ഥലവുമായി ബന്ധപ്പെട്ട ചില കാരണങ്ങൾ കൊണ്ടാണ്. ഭാഗ്യത്തിന് ആർക്കും അപകടം ഒന്നും പറ്റിയില്ലെങ്കിലും അടുത്തുള്ള ട്രാഫിക് സിഗ്നലിനെ ക്രൈൻ വീഴ്ച താറുമാറാക്കുകയുണ്ടായി.

നമ്പർ 01. ഫ്രാങ്ക് സെലക്, ഭാഗ്യത്തിന്റെ തമ്പുരാൻ


ഒരിക്കൽ ഫ്രാങ്ക് സെലക് പറഞ്ഞു, ഒന്നുകിൽ ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യംകെട്ട ഒരു മനുഷ്യനാണ്, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ്. എന്നാൽ രണ്ടാമത് പറഞ്ഞതാണ് എന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഏറ്റവും ഒടുവിലായി ഒരു ലോട്ടറി അടിക്കുന്നതിനു മുൻപുവരെ ഏഴ് തവണ മരണത്തിനു മുഖാമുഖം വന്ന സംഘട്ടനങ്ങളിൽ നിന്നും അദ്ദേഹം മുടിനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇത് മുഴുവൻ തുടങ്ങിയത് ലാന്ഡിങ്ങിന് തൊട്ടു മുന്നേ അദ്ദേഹം ഒരു പ്ലെയിനിൽ നിന്നും പുറത്തേക്ക് വീഴുകയും അസാധാരണമായി രക്ഷപ്പെടുകയും ചെയ്തതോടെയാണ്. അതിനും ഒരു വർഷം മുൻപ് തണുത്തുറഞ്ഞ ഒരു നദിയിലേക്ക് വീണ ഒരു ട്രെയിനിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടിരുന്നു. അതിനു ശേഷം നദിയിലേക്ക് മറിഞ്ഞ ഒരു ബസ്സിൽ നിന്നും അദ്ദേഹം നീന്തി കരയ്ക്ക് കയറുകയുണ്ടായി. ഈ സംഭവത്തിൽ നാലു പേരാണ് മരണപ്പെട്ടത്. അതിനു ശേഷം അദ്ദേഹം തന്റെ കാറിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ അവിചാരിതമായി കാറിനു തീ പിടിക്കുകയും കാർ പൊട്ടി തെറിക്കുകയും ചെയ്തു. കൂടുതൽ പറയേണ്ടതില്ലല്ലോ അദ്ദേഹം അതിൽ നിന്നും രക്ഷപെട്ടു. എന്നാൽ 1995 ൽ 22 അപകടരഹിത വർഷങ്ങൾക്ക് ശേഷം നടന്നു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ ഒരു ബസ് വന്നിടിക്കുകയൂം വീണ്ടും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം തന്റെ സ്വന്തം കാറിൽ ക്രോയേഷ്യൻ മലനിരകളിലെ റോഡിൽ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ എതിരെ വന്ന ഒരു ട്രക്ക് കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയും ചെയ്തു, എന്നാൽ അത്ഭുതകരമായി അദ്ദേഹം ഒരു മരത്തിൽ അള്ളിപ്പിടിച്ചു നിന്ന് കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. അത്ഭുതകരമായി എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അതിനു ശേഷം അദ്ദേഹം വളരെയധികം ഭാഗ്യവാനാണ് എന്ന് അദ്ദേഹത്തിന് തന്നെ തോന്നിക്കാണും, കാരണം അതിനു ശേഷം അദ്ദേഹം ഒരു ലോട്ടറി എടുക്കുകയും ഏതാണ്ട് 11 ലക്ഷം അമേരിക്കൻ ഡോളർ അടിക്കുകയും ചെയ്തു. അത് ഉപയോഗിച്ച് അദ്ദേഹം രണ്ട് വീടുകളും ഒരു ബോട്ടും വാങ്ങി. എന്നാൽ ഏതാണ്ട് 2010 ഓട് കൂടി അദ്ദേഹം തനിക്ക് കിട്ടിയത്തിൽ ഭൂരിഭാഗവും തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വീതിച്ചു കൊടുത്തു. ഭാഗ്യം എന്നത് ഈ ചങ്ങായിയുടെ രണ്ടാമത്തെ പേരാണെന്ന് തോന്നുന്നു.