Friday, April 12, 2024
Home Blog

നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ ഇതുവരെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..??

0

നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ ഇതുവരെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..

10. sleep paralysis
നിങ്ങൾ എപ്പോഴെങ്കിലും ഉറക്കത്തിൽ ഞെട്ടി ഉണർന്ന ശേഷം ബാത്റൂമിൽ പോകണം എന്നോ വെള്ളം കുടിക്കണമെന്നോ തോന്നി അത് ചെയ്യാൻ സാധിക്കാതെ വന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടോ.? ഉണ്ടെങ്കിൽ ഇതാണ് സ്ലീപ് പരാലിസിസ് എന്നറിയപ്പെടുന്നത്. കുറച്ചു പേടിപ്പെടുത്തുന്ന കാര്യമാണ് ഇത് അല്ലേ.. നമ്മുടെ ശരീരത്തിലെ കണ്ട്രോൾ പൂർണമായും നമ്മുടെ മനസ്സിന്റെ കയ്യിൽ അല്ലെങ്കിൽ അത് തീർച്ചയായും നമ്മളെ പേടിപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷം തന്നെയാണ് സ്ലീപ് പരാലിസിസ്. ലോകത്തിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ ആളുകൾ സ്ലീപ് പാരാലിസിസ് ഒരിക്കലെങ്കിലും അനുഭവിച്ചവർ ആയിരിക്കുമെന്നാണ് കണക്കുകൾ. ഇതിന് കാരണവും തലച്ചോറിലെ രസകരമായ പ്രവർത്തനങ്ങൾ മാത്രമാണ്. നിങ്ങൾ വളരെ ക്ഷീണിതനായി ഉറങ്ങുകയാണെങ്കിൽ തലച്ചോറിന്റെ ഒരു ഭാഗം നിങ്ങളുടെ മനസ്സിനെ ഉണർത്തുകയും. മറ്റൊരുഭാഗം നിങ്ങളുടെ ശരീരത്തെ ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ സംജാതമാകുന്നത്.

9. sleep talking
ഉറക്കത്തിൽ സംസാരിക്കാത്തവരായി ആരെങ്കിലും ഉണ്ടാവും എന്നു തന്നെ എനിക്ക് തോന്നുന്നില്ല. കാരണം അത്രയേറെ സ്വാഭാവികമായ ഒരു പ്രക്രിയയാണ് ഇത്. ഈ പ്രക്രിയ നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്നവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നമ്മൾ പൂർണ്ണമായും ഗാഢനിദ്രയിൽ ആയിരിക്കുമ്പോൾ ഇത്തരം ഉറക്കത്തിൽ സംസാരിക്കാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ ഉറക്കം അതിന്റെ പീക്കിൽ എത്തുന്നതിനു മുന്നേയുള്ള സമയങ്ങളിൽ നമ്മൾ കാണുന്ന സ്വപ്നങ്ങൾ, സ്വപ്നങ്ങളിൽ നമ്മൾ സംസാരിക്കുന്ന ആളുകൾ, അവരോട് പറയുന്ന വാചകങ്ങളാണ് സ്വാഭാവികമായും നമ്മുടെ വായിൽ നിന്നും ഉറക്കത്തിൽ പുറത്തേക്ക് വരുന്നത്.

8. your nose is sleeping

നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ശരീരഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വിശ്രമിക്കുന്ന അവയവം ഏതാണെന്ന് നിങ്ങൾക്കറിയാമോ? അത് നമ്മുടെ മൂക്ക് ആണ്. ഇങ്ങനെ പറയാനുള്ള കാരണം വേറൊന്നുമല്ല. നിങ്ങൾ ഉറങ്ങുമ്പോൾ ഒരാൾ നിങ്ങളെ തോണ്ടി വിളിച്ചാൽ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും, വളരെ ഉയർന്ന ശബ്ദത്തിൽ പാട്ടു മറ്റും വച്ചാലും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. എന്നാൽ നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എത്രമാത്രം രൂക്ഷമായ ഗന്ധം നിങ്ങളുടെ മൂക്കിലേക്ക് അടിച്ചാലും അതുകാരണം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടില്ല. നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ഒരു ചവറ്റുകുട്ട കൊണ്ടുവന്നു നിങ്ങളുടെ മൂക്കിന്റെ അടുത്ത് വച്ചാൽ പോലും നിങ്ങൾ ഉറക്കം വിട്ട് എഴുന്നേൽക്കില്ല.

7.eternal youth
നമ്മുടെ ശരീരം ഏറ്റവും കൂടുതൽ റിലാക്സ് ആയി ഇരിക്കുന്നത് നമ്മൾ ഉറങ്ങുമ്പോഴാണ്. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ബ്ലഡ് പ്രഷറും ബോഡി ടെമ്പറേച്ചർഉം ഏറ്റവും കുറഞ്ഞ അനുപാതത്തിലാണ് ഉണ്ടായിരിക്കുക. ആയതിനാൽ തന്നെ ഒരു ആരോഗ്യകരമായ ഉറക്കത്തിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ മുഖം മിനുക്കാൻ പ്രത്യേകിച്ച് ഒരു ഫെയർ ആൻഡ് ലൗലി പോലുള്ള പദാർത്ഥങ്ങളുടെ ആവശ്യം വരികയില്ല. നമ്മൾ ഉറങ്ങുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ ശരീരം അടുത്ത ദിവസത്തിലേക്ക് ഉള്ള നമ്മുടെ പ്രവർത്തനങ്ങൾക്കായി റീച്ചാർജ് ചെയ്യപ്പെടുകയാണ്. ഉറക്കത്തിൽ അത്രയും റിലാക്സ് ആയിരിക്കുന്ന അവസ്ഥയിൽ നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളും മറ്റു സംസ്കൃത വസ്തുക്കളും നമ്മുടെ തൊലിയെ ഫ്രഷ് ആയി വയ്ക്കാൻ അത്രയേറെ പര്യാപ്തമാണ്. ആയതിനാൽ തന്നെ മികച്ച ഉറക്കം നിങ്ങളെ ഊർജ്ജസ്വലർ ആക്കുന്നതിനും നിങ്ങളുടെ യുവത്വം കാത്തുസൂക്ഷിക്കുന്നതിനും നിർണായക പങ്കുവഹിക്കുന്നുണ്ട്.

6.Falling
നിങ്ങൾ ഉറങ്ങാൻ കിടന്നു ഉറക്കത്തിലേക്ക് പോകുന്ന ആ സന്ദർഭത്തിൽ പെട്ടെന്ന് എവിടെയെങ്കിലും വീഴുന്നതുപോലെ ഒരു ഫീൽ ഉണ്ടാകാറുണ്ടോ. ആ ഫീലിൽ നിങ്ങൾ ഉറക്കം വിട്ട് ഉണരാറുണ്ടോ.? പലപ്പോഴും നിങ്ങൾ കരുതും നിങ്ങൾ എന്തെങ്കിലും സ്വപ്നം കണ്ടു ഉറക്കം ഞെട്ടിയത് ആണെന്ന്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അങ്ങനെയല്ല. നിങ്ങൾ വളരെ തിരക്കുള്ള ഒരു ദിവസത്തിനുശേഷം, ശാരീരികപരമായി വളരെയധികം ക്ഷീണിച്ച് ഉറങ്ങാൻ കിടക്കുന്ന ഒരു അവസരത്തിൽ, നിങ്ങളുടെ മനസ്സ് ഉറക്കത്തിന് വേണ്ടി പൂർണമായും തയ്യാറാവുകയും എന്നാൽ നിങ്ങളുടെ ശരീരം പകൽ ഉണ്ടായ ശാരീരിക അധ്വാനങ്ങളുടെ ഫലമായി ഉറക്കത്തിനു സജ്ജമാവാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് നിങ്ങൾ ഉറങ്ങാൻ കിടന്നാൽ ഒരു വീഴ്ചയിലേക്ക് എന്നപോലെ ഞെട്ടി ഉണരുന്നത്. ഉദാഹരണത്തിന് നിങ്ങൾ അടുപ്പിച്ചു രണ്ടുദിവസം ഉറങ്ങാതിരുന്ന ശേഷമാണ് ഉറങ്ങാൻ വേണ്ടി കിടക്കുന്നത് എങ്കിൽ നിങ്ങളുടെ മനസ്സ് ഉടനടി ഉറക്കത്തിനു വേണ്ടി തയ്യാറാവുകയും നിങ്ങളുടെ ശരീരം റിലാക്സ് ചെയ്യാൻ മാത്രം തുടങ്ങുകയും ആയിരിക്കും. അത്തരം സന്ദർഭങ്ങളിലാണ് നമുക്ക് വീഴ്ച പോലുള്ള ഉറക്കത്തിലെ അനുഭവങ്ങൾ ഉണ്ടാവുക.

5.sleepwalking
ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന അസുഖത്തെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ആരും ഉണ്ടാവില്ല. സാധാരണ സ്ലീപ് വാക്കിംഗ് 5 മുതൽ 10 മിനിറ്റ് വരെ ഒക്കെയാണ് നീണ്ടു നിൽക്കുക. എന്നാൽ സോംനാമ്പുലിസം മണിക്കൂറുകളോളം നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുക നിങ്ങൾ ഉറങ്ങാതെ ഇരിക്കുമ്പോൾ ചെയ്യുന്ന പല കാര്യങ്ങളും ഉറങ്ങി കൊണ്ട് ചെയ്യുക തുടങ്ങിയതൊക്കെ ഇതിന്റെ റിസൾട്ടുകൾ ആണ്. എഴുന്നേറ്റ് നടന്നു ഫ്രിഡ്ജ് തുറന്നു നോക്കുക, വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുക, എന്തിനേറെ ഉറക്കത്തിൽ കാർ വരെ ഓടിക്കുക ഇത്തരം കാര്യങ്ങൾ ഒക്കെ നടക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന ഈ സ്ഥിതി ഉണ്ടാകുന്നത് മിക്കവാറും കൃത്യമായ ഉറക്കം ഇല്ലായ്മ കാരണമോ, സ്ട്രെസ്സ് കാരണമോ, നിങ്ങൾ സ്ഥിരമായി ഉറങ്ങുന്ന സമയം മാറി ഉറങ്ങിയാലോ എന്തിനേറെ പറയുന്നു നിങ്ങൾക്ക് ഒരു പനി വന്നാലോ ഒക്കെ സംഭവിക്കാവുന്നതേയുള്ളൂ.. ചിട്ടയോടെയുള്ള ഉറക്കവും ജീവിതസാഹചര്യവും ഉള്ള ഒരാൾക്ക് ഈ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് നടക്കുക എന്ന അസുഖം ഉണ്ടാവാനുള്ള യാതൊരു സാധ്യതയുമില്ല.

4.recurring dreams
നിങ്ങൾ ഒരേ സ്വപ്നം തന്നെ പല തവണ കാണുന്ന ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടോ.? ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് പെട്ടെന്ന് ഓർമ കിട്ടും. കാരണം ഒരേ സംഭവം പലതവണ നമ്മുടെ മനസ്സിൽ ആവർത്തിച്ചു വന്നാൽ അതേ പറ്റിയുള്ള ഒരു കൃത്യമായ ചിത്രം മറന്നുപോകാൻ മാത്രം നമ്മൾ മണ്ടന്മാർ ഒന്നുമല്ലല്ലോ. പക്ഷേ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.? യഥാർത്ഥത്തിൽ ഇത്തരം സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നമുക്ക് വളരെ പ്രാധാന്യമേറിയതാണ്. നമ്മുടെ ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുള്ള കാര്യങ്ങൾ ആണ് നമ്മൾ സ്വപ്നങ്ങളിലൂടെ വീണ്ടും വീണ്ടും കാണുന്നത്. നമുക്ക് വ്യക്തിപരമായി അത്രയും പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ നമ്മുടെ മനസ്സ് എപ്പോഴും ഇത്തരം കാര്യങ്ങൾ ചുറ്റിപ്പറ്റി ആയിരിക്കും പ്രവർത്തിക്കുക.

3.your eyes still working
നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും റിലാക്സ് ചെയ്യുകയാണെന്ന് നമുക്കറിയാം. എന്നാൽ നമ്മുടെ ശരീരത്തിലെ കണ്ണുകൾ നമ്മൾ ഉറങ്ങുമ്പോഴും ചലിച്ചു കൊണ്ടിരിക്കുകയാണ്. ഉറക്കത്തിലേക്ക് കിടക്കുമ്പോൾ തന്നെ നമ്മുടെ റെറ്റിന നമ്മുടെ കണ്ണുകളിലേക്ക് വെളിച്ചം അടിക്കാതിരിക്കാൻ ഉള്ള ഭാഗങ്ങളിലേക്ക് ചലിച്ചു കൊണ്ടിരിക്കും. കൂടാതെ ഉറങ്ങിക്കഴിയുമ്പോൾ കണ്ണുകളിൽ നിന്ന് തലച്ചോറിലേക്കും തിരിച്ചുമുള്ള രക്തയോട്ടത്തിന്റെ അളവും വർദ്ധിക്കും. കാരണം നമ്മുടെ കണ്ണുകൾ കാണുന്ന കാഴ്ചകളാണ് നമ്മുടെ സ്വപ്നങ്ങളായി രൂപാന്തരപ്പെടുന്നത്.

2.growing up
ഉറങ്ങി എഴുന്നേറ്റ് ഉടനെ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ഉയരം ചെക്ക് ചെയ്തു നോക്കിയിട്ടുണ്ടോ.? നിങ്ങളുടെ സ്വാഭാവിക ഉയരത്തിലും കൂടുതലായിരിക്കും നിങ്ങൾ ഉണർന്നു എഴുന്നേറ്റ ഉടനെ ഉള്ള നിങ്ങളുടെ ഉയരം. ഇത് കേട്ടിട്ട് നെറ്റി കുളിക്കുകയൊന്നും വേണ്ട നിങ്ങൾക്ക് വേണമെങ്കിൽ സ്വയം പരീക്ഷിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ ഇതൊക്കെ. നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകൾ ഒക്കെ തന്നെ റിലാക്സ് ആയി ഇരിക്കുകയാണ്. ആയതിനാൽ തന്നെ അവ തമ്മിലൊരു ഗ്യാപ്പ് വരികയും, അത് നിങ്ങളുടെ ഉയരത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ഈ ഡിസ്കുകൾ ഒക്കെ തന്നെ അടുത്തടുത്താണ് ഉണ്ടാവുക. ഈ കാരണം കൊണ്ടു തന്നെ നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഉണ്ടാവുന്ന ഉയരത്തെക്കാൾ കൂടുതലായിരിക്കും നിങ്ങൾ ഉണർന്നെഴുന്നേറ്റ ശേഷം ഉണ്ടാവുക

1.brain work
മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീർണമായ ഈ അവയവം നമ്മൾ ഉറങ്ങി കിടക്കുമ്പോഴും നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ നമ്മൾ അന്ന് കണ്ടതും കേട്ടതുമായ സകലകാര്യങ്ങളും ക്രമീകരിച്ച് തന്റെ ഓർമ്മയിൽ അടുക്കി വയ്ക്കുക എന്ന കർത്തവ്യമാണ് തലച്ചോർ ആ സമയത്ത് നിർവഹിക്കുന്നത്. നമ്മുടെ തലച്ചോറിനെ വലതു ഭാഗത്താണ് ഇത്തരം മെമ്മറി ശേഖരണങ്ങൾ നടക്കുന്നത്.