Friday, March 29, 2024
Home Blog

സൗമ്യനായിരുന്നു എന്നും സാമ്പത്തികം ആവശ്യം ഇല്ലായിരുന്നു എന്നും ഭഗവൽ സിംഗിനെ കുറിച്ച് പറഞ്ഞ് ആ പരിസരത്തെ ഓട്ടോ ഡ്രൈവർ. നാടിനെ നടുക്കിയ നരബലി വിശ്വസിക്കാനാവാതെ നാട്ടുക്കാർ.

0

സൗമ്യനായിരുന്നു എന്നും സാമ്പത്തികം ആവശ്യം ഇല്ലായിരുന്നു എന്നും ഭഗവൽ സിംഗിനെ കുറിച്ച് പറഞ്ഞ് ആ പരിസരത്തെ ഓട്ടോ ഡ്രൈവർ. നാടിനെ നടുക്കിയ നരബലി വിശ്വസിക്കാനാവാതെ നാട്ടുക്കാർ.

ഇലന്തൂരിൽ നടന്ന നരബലി കേരള ജനതയെ ഒന്നാകെ ഞെട്ടിച്ച സംഭവം ആണ്. പത്തനംതിട്ട ഇലന്തൂരിൽ സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയ സംഭവത്തിൽ പ്രതികളായവർ ഭഗവൽ സിംഗും ഭാര്യ ലൈലയുമാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടി രണ്ടു പേരെ കൊന്നു ഭക്ഷിച്ചു എന്നാണിപ്പോൾ ഇവർ പോലീസിനോട് പറയുന്നത്. രണ്ടു സ്ത്രീകളെ വളരെ പൈശാചികമായി കോളപ്പെടുത്തിയത് വിശ്വസിക്കാനാവാതെ നടുങ്ങി നിൽക്കുകയാണ് നാട്ടുകാർ. ഇപ്പോൾ നാട്ടുക്കാരിലൊരാൾ ഇവരെ നന്നായി അടുത്തറിയാവുന്ന ഒരാളാണിപ്പോൾ മനോരമ ന്യൂസിനോട് ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ മനോരമ ന്യൂസിനോട് ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ആളായിരുന്നു ഭഗവൽ സിംഗ് എന്നും സാമ്പത്തികമായി അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല എന്നുമാണ് ആ ഓട്ടോ ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞത്. എന്നും താൻ ഓട്ടോയിൽ വരുമായിരുന്നെന്നും സഹകരിക്കുന്ന വീടായിരുന്നെന്നും പറയുന്നു. കഴിഞ്ഞ ദിവസവും അവരുടെ വീട്ടിൽ തിരുമ്മലിനായി താനാണ് ആളിനെ കൊണ്ട് വിട്ടതെന്നും ആ ഓട്ടോ ഡ്രൈവർ പറയുന്നു.

വലിയ പൈസയൊന്നും തിരുമ്മൽ കഴിഞ്ഞു ആരോടും വാങ്ങാറില്ല എന്നുമായിരുന്നു ആ ഓട്ടോ ഡ്രൈവർ പറഞ്ഞത്. അവരെ കുറിച്ച് അങ്ങനെ ഒരു സംശയവും തോന്നിയിട്ടില്ല എന്നും അവർക്ക് നല്ല സാമ്പത്തികം ഉണ്ടായിരുന്നെന്നും പറയുന്നു. ഭാഗവൽ സിംഗിന്റെ മകൾ ഗൾഫിലാണ്.മകനും നല്ല നിലയിലാണ്. അയാളുടെ പെങ്ങന്മാരും എല്ലാവരും നല്ല കുടുംബക്കാരും സ്വത്തും ഉള്ളവർ ആണെന്ന് ആ ഓട്ടോ ഡ്രൈവർ പറയുന്നു. രാഷ്ട്രീയ പ്രവർത്തകൻ ഒന്നുമല്ല എങ്കിലും രണ്ടു പേരും സിപിഐ എം അനുഭാവികളാണ് എന്നും ആ ഓട്ടോ ഡ്രൈവർ പറഞ്ഞു. 50 ക്കാരിയായ ലോട്ടറി വില്പനക്കാരിയായ പത്മയെ കാണാനില്ല എന്ന അവരുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നടന്ന പോലീസ് അന്വേഷണം ആണ് ഈ ഞെട്ടിക്കുന്ന സത്യങ്ങൾ എല്ലാം പുറത്ത് വരാൻ കാരണം.

തുടർന്ന് പിന്നെയും നടന്ന അന്വേഷണത്തിലാണ് റോസ്‌ലി എന്ന സ്ത്രീയെയും നരബലി നടത്തിയതായി അറിയാൻ കഴിഞ്ഞു. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഏജന്റ് റോസ്ലി എന്ന വിൽപ്പനക്കാരിയെ കബളിപ്പിച്ചു കൊണ്ട് പോയതാണെന്ന് പോലീസ് പറയുന്നു. തൃശ്ശൂർ കാലടി സ്വദേശിനിയാണ് റോസ്‌ലി. മുഹമ്മദ്‌ ഷാഫി എന്ന ഏജന്റിനെ ലോട്ടറി കച്ചവടത്തിനിടെയാണ് റോസ്‌ലി പരിചയപ്പെടുന്നത്. ലൈലയാണ് ദേഹത്തു മുറിവുകൾ ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. പൂജക്ക്‌ ശേഷം ഉള്ള പ്രസാദം നല്ലതാണെന്നു പറഞ്ഞു പച്ചക്ക് ഭക്ഷിച്ചു എന്നാണ് ഇപ്പോൾ ഭാഗവൽ സിങ്ങും ഭാര്യ ലൈലയും പോലീസിന് നൽകുന്ന മൊഴി.