Friday, April 19, 2024
Home Blog

തോമസ് ആൽവ എഡിസൺ കള്ളൻ ആയിരുന്നോ? | ടെസ്‌ലയെ ചതിച്ച എഡിസൺ ? | Did Thomas Edison Cheat Nikola Tesla?

0

തോമസ് ആല്വാ എഡിസൺ  : കുട്ടിയായിരുന്നപ്പോൾ ബുദ്ധി ഇല്ലെന്ന് ആരോപിച്ചു സ്കൂളില്നിന്നും മടക്കി അയച്ചു പിന്നീട് വർഷങ്ങൾക്കു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാൾ ആയി മാറിയ വ്യക്തി.ആയിരം തവണ പരാചയപ്പെട്ടിട്ടും തന്റെ തോൽവികൾക്ക് മുന്നിൽ അടിപതറാതെ പരിശ്രമത്തിലൂടെ ലോകത്തിനു മുഴുവൻ വെളിച്ചം പകർന്ന ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.ഇങ്ങനെ പ്രചോദനപരമായ പല കഥകൾ ആയിരിക്കാം നമ്മളിൽ ഭൂരിഭാഗം പേരും എഡിസൺഎപ്പറ്റി കെട്ടിരിക്കുക.എന്നാൽ ശെരിക്കും തോമസ് ആല്വാ എഡിസൺ ഇത്രയേറെ പ്രശസ്തി അർഹിക്കുന്ന വ്യക്തി ആണോ? കുറച്ചുകൂടി വ്യക്തമായി ചോദിക്കുകയാണെങ്കിൽ ഇദ്ദേഹം ഒരു കള്ളൻ ആയിരുന്നോ?

1884 ൽ തോമസ് ആല്വാ എഡിസൺ അമേരിക്കയിൽ തന്റെ പരീക്ഷണശാലയിൽ ആയിരുന്നപ്പോൾ കയ്യിൽ ഒരു കത്തുമായി ഒരു ചെറുപ്പക്കാരൻ വന്നൂ.അതു ഒരു ശുപാർശ കത്തു ആയിരുന്നു.അതിൽ ഇങ്ങനെ എഴുതിയിരുന്നു,”എനിക്ക് മഹാന്മാരായ രണ്ടു വ്യക്തികളെ അറിയാം.ഒന്നു താങ്കളാണ്,മറ്റൊന്ന് ഈ ചെറുപ്പക്കാരനും”.അദ്ദേഹത്തിന്റെ പേരായിരുന്നു നിക്കോള ടെസ്ല.പലരും നാമമാത്രമായി കേട്ടിട്ടുള്ള ചരിത്ര പുസ്തകങ്ങളിൽ ഒരുപാടൊന്നും രേഖപ്പെടുത്താത്ത നിക്കോള ടെസ്ല.ഉടനെ തന്നെ എഡിസൺ ടെസ്‌ലയെ ജോലിയിൽ നിയമിച്ചു . ആ സമയത്തു എഡിസന് മുന്നിൽ വലിയൊരു പ്രശനം ഉണ്ടായിരുന്നു.ആദ്യമായി ബൾബ് കണ്ടുപിടിച്ചെങ്കിലും അതു ഉപയോഗപ്പെടുത്തുന്നതിനു വീടുകളിലേക്കും മറ്റും വൈധ്യുധി എത്തിക്കുന്നത് എഡിസണ് മുന്നിൽ വെല്ലുവിളി ആയിരുന്നു.അതിനായി എഡിസൺ ഉപയോഗിച്ച മാർഗ്ഗമായിരുന്നു DC(direct current).എന്നാൽ Direct current നു ഏറെ പോരായ്മകൾ ഉണ്ടായിരിന്നു.ഒരുപാട് ദൂരം വൈധ്യുധി അയക്കുവാൻ dc current നു സാധിക്കുകയില്ലയിരുന്നു.കൂടാതെ dc generator പെട്ടന്ന് കേടുപാടുകൾ സംഭവിക്കുന്നതും,അതുകൊണ്ട് തന്നെ ഇത് പ്രവർത്ഥനസജ്ജമാകുവാൻ ഒരിക്കലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.തന്റെ കീഴിൽ ജോലി ചെയ്യുന്നവരെ വെച്ചും തനിക്ക് ഉള്ള എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ശ്രമിച്ചിട്ടും ഒരു പ്രവർത്തനസജ്ജമായ സിസ്റ്റം ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അങ്ങനെ ആണ് എഡിസൺ ടെസ്‌ലയെ സമീപിക്കുന്നത്.ടെസ്ല അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ Ac അതായത് alternating current എഡിസനെ പരിചയപ്പെടുത്തിയെങ്കിലും അത് അദ്ദേഹം കാര്യമായി എടുത്തില്ല.പകരം എഡിസൺ ടെസ്ലക്ക് ഒരു വാഗതാനം നൽകി.തന്റെ dc generator ന്റെ പ്രശനം പരിഹരിച്ചാൽ 50,000 ഡോളർ bonus ആയി നൽകാമെന്ന്.കാശിനു അത്യാവശ്യമുണ്ടായിരുന്ന ടെസ്ല എഡിസനു വേണ്ടി DC generator ൽ പരീക്ഷണം ആരംഭിച്ചു.അപ്പോളാണ് ടെസ്ല എന്ന പ്രതിഫയെ എല്ലാവർക്കും ശെരിക്കും മനസിലായത്.നാളുകളുടെ പരിശ്രമതിനോടുവിൽ സ്വയം വികസിപ്പിച്ചെടുത്ത 24 പുതിയ യന്ത്രങ്ങളുടെ സഹായത്തോടെ തികച്ചും അസാധ്യമെന്നു തോന്നിച്ച ആ പ്രശ്നത്തെ ടെസ്ല പരിഹരച്ചു.ശേഷം തനിക്കു ലഭിക്കേണ്ട കാശു ചോദിച്ചപ്പോൾ എഡിസൺ ന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.അമേരിക്കകാരുടെ നര്മബോധത്തെപറ്റി താങ്കൾക്കു അറിവില്ലേ എന്നു ചോദിച്ചു കളിയാകുകയാണ് എഡിസൺ ചെയ്തത്.ജീവിതകാലം മുഴുവൻ ഒരു മാന്യൻ ആയി ജീവിച്ച നിക്കോള ടെസ്ല വഞ്ചിക്കപ്പെട്ടു എന്നു അറിഞ്ഞിട്ടും എല്ലാ വിധ മര്യാതകളോടും കൂടി അപ്പോൾ തന്നെ ജോലി രാജി വെച്ചു പോവുകയാണ് ഉണ്ടായത്.
Dc power ന്റെ പോരായ്മകൾ അറയാവുന്ന നിക്കോള ടെസ്ല വർഷങ്ങളായി തന്റെ മനസിൽ ഉള്ള ആശയമായ alternating current ആണ് ലോകത്തെ മാറ്റിമറിക്കാൻ പോകുന്നതെന്ന് മനസിലാക്കി.Alternating current നു direct current നെ അപേക്ഷിച്ചു വളരെ കൂടുതൽ ദൂരം വൈധ്യുധി കൈമാറുവാൻ സാധിക്കുമായിരുന്നു.

എന്നാൽ ഇതു ആവിഷ്കരിക്കുന്നതിനു ആവശ്യമായിരുന്ന പണം ടെസ്ല യുടെ കയ്യിൽ ഇല്ലായിരുന്നു.അങ്ങനെ ആണ് അദ്ദേഹം George Westinghouse എന്ന ഒരു സമ്പന്നനായ ശാശ്ത്രജ്ഞനെ പരിചയപ്പെടുന്നത്.Westinghouse ടെസ്ല ഉം ആയി ചേർന്ന് AC power വീടുകളിൽ എത്തിക്കുവാനുള്ള സംവിധാനം തയാറാക്കി.അങ്ങനെ ടെസ്ല യുടെ AC ഉം എഡിസൺ ന്റെ DC ഉം തമ്മിൽ war of currents എന്ന സംഭവം രൂപംകൊണ്ടു.അതിൽ വിജയിക്കുന്നവർക്ക് അമേരിക്ക മുഴുവൻ വൈധ്യുധി എത്തിക്കുവാൻ ഉള്ള ഭാഗ്യം ലഭിക്കുക.1893 ഇൽ എല്ലാവരും പ്രതീക്ഷിച്ചതിനു വിപരീതമായി war of currents വിജയിച്ച് എഡിസൺന്റെ direct current നെ മറികടന്നു ടെസ്ല യുടെ alternating current നു ഗവണ്മെന്റ അനുമതി നൽകി.എഡിസൺ ന്റെ ജീവിതത്തിൽ വെട്ടിയ വെള്ളിടി ആയിരുന്നു അത്.ഇതേത്തുടർന്നു എഡിസൺ തന്റെ പ്രശസ്തിയും ബന്ധങ്ങളും ഉപയോഗിച്ച് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.alternating current ന്റെ അപകടം കാണിക്കുവാൻ കുതിരകളെയും ആനയെയും മറ്റു മ്രഗങ്ങളെയും alternating current ഉപയോഗിച്ച് പൊതുമാധ്യത്തിൽ വെച്ചു കൊല്ലുവാൻ എഡിസൺ ഒരു മടിയും കാണിച്ചില്ല.അങ്ങനെ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഏതു അറ്റം വരെ പോകാനും മടി ഇല്ലാത്ത ആളായിരുന്നു എഡിസൺ.ഇതൊക്കെ സംഭവിച്ചെങ്കിലും Edison ന്റെ പ്രയത്നം വെറുതെ ആവുക ആണ് ചെയ്തത ഇന്ന് നിങ്ങളുടെ വീട്ടിലും വൈധ്യുധി എത്തുന്നത് നിക്കോള ടെസ്ല അന്ന് കണ്ടുപിടിച്ച അതേ രീതിയെ അടിസ്ഥാനമാക്കി ആണ്.ഇതുകൂടാതെ remote control,induction motor,wireless communication ഉൾപ്പടെ ഒരു വലിയ പട്ടിക തന്നെ ഉണ്ട് നിക്കോള ടെസ്ല യുടെ സംഭാവനകൾ.തന്റെ പല ആശയങ്ങളുടെ പേറ്റന്റ് തോമസ് ആല്വാ എഡിസൺ ന്റെ പേരിൽ ആണെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


എഡിസൺ ന്റെ ബൾബ് കണ്ടുപിടുത്തെപറ്റിയും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കഥ പൂർണമായും ശെരി അല്ല .നിലവിൽ വികസിപിച്ചുകൊണ്ടുരുന്ന ഒരു ആശയത്തെ പരിഷ്‌കരിച്ചു സാധാരണ ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ എഡിസൺ ലഭ്യമാക്കുകയായിരുന്നു ചെയ്തത്.എങ്കിലും വേറെയും പല കണ്ടുപിടുത്തങ്ങളും തന്റെ പേരിൽ ഉള്ള ഒരു മികച്ച ശാസ്ത്രജ്ഞൻ തന്നെ ആണ് എഡിസൺ .എന്നാൽ ജീവത്തിൽ അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നോ എന്നും, പ്രജോധനപരമായ ഒരു കഥ അദ്ദേഹത്തിന് ഉണ്ടോ എന്നും നമ്മൾ ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു