Friday, March 29, 2024
Home Blog

താൻ ഉറങ്ങിയിട്ടില്ലെന്നും തന്റെ ഭാഗത്ത്‌ നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ് കൊണ്ട് ഒളിവിൽ പോയ ഡ്രൈവർ ജോമോൻ രംഗത്ത് വന്നിരിക്കുകയാണ്.

0

തൃശൂർ ദേശീയ പാതയായ വടക്കാഞ്ചേരിയിൽ ഇന്നലെ നടന്ന അപകടത്തിൽ 9 പേരാണ് മരണപ്പെട്ടത്. താൻ ഉറങ്ങിയിട്ടില്ലെന്നും തന്റെ ഭാഗത്ത്‌ നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ് കൊണ്ട് ഒളിവിൽ പോയ ഡ്രൈവർ ജോമോൻ രംഗത്ത് വന്നിരിക്കുകയാണ്.

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച അപകടമായിരുന്നു ഇന്നലെ പാലക്കാട്‌ വടക്കാഞ്ചേരിയിൽ നടന്നത്.
ഡ്രൈവർ ജോമോൻ ഒളിവിൽ പോയത് വലിയ വാർത്ത ആയിരുന്നു. താൻ ഉറങ്ങി പോയിട്ടില്ല എന്നും കെഎസ്ആർടിസി ബസ് ഡ്രൈവർ ബ്രേക്ക് പിടിച്ചപ്പോൾ അറിയാതെ ബസിന്റെ പുറകിൽ ഇടിച്ചതെന്നുമാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞ് കൊണ്ടിപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവർ ആരോ ഇറങ്ങാൻ വേണ്ടി പെട്ടെന്ന് ചവിട്ടുകയായിരുന്നെന്നും ബസിലെ ആളുകൾ തന്നെ അത് പറയുന്നുണ്ടെന്നും താൻ ഉറങ്ങിയിട്ടില്ലെന്നും ജോമോൻ പറയുന്നു. പോലീസ് ജോമോനെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അത് കൊണ്ട് തനിക്ക് ജാമ്യം കിട്ടുമെന്നും തന്റെ ഭാഗത്ത്‌ നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നുമാണ് ജോമോൻ പറയുന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിൽ ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. 12 പേരുടെ നില അതീവ ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ്‌ വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് ബസ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ നാൽപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 37 വിദ്യാർത്ഥികളും അഞ്ചു അധ്യാപകരും രണ്ടു ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസിൽ ആകെ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് പേരാണ് മരണപ്പെട്ടത്. തന്റെ അശ്രെദ്ധ മൂലം അല്ല അപകടം നടന്നതെന്നും അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസ് ഡ്രൈവർ ചവിട്ടിയത് കൊണ്ടും ആണ് അപകടം ഉണ്ടായതെന്ന് ജോമോൻ തറപ്പിച്ചു പറയുന്നു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് പെട്ടെന്ന് ഇറങ്ങണം ആയിരുന്നു എന്നും അതിനായി പെട്ടെന്ന് ചവിട്ടിയപ്പോൾ ബസ് ഇരിക്കുകയായിരുന്നു എന്നുമാണ് ജോമോൻ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ബസിലെ ഏത് യാത്രക്കാരോട് ചോദിച്ചാലും സത്യം മനസിലാകും എന്നൊക്കയാണ് ജോമോൻ ഇപ്പോൾ പറയുന്നത്.

പോലീസ് ഇപ്പോൾ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ജോമോന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. എങ്കിലും പിന്നീട് കൃത്യമായ അന്വേക്ഷണം ഉണ്ടായിരിക്കും എന്നാണ് പോലീസ് പറയുന്നത്. കൃത്യമായ അന്വേക്ഷണം കഴിഞ്ഞതിനു ശേഷമേ ജോമോന്റെ പേരിൽ ഇനിയും കൂടുതൽ വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളു എന്നാണ് അറിയാൻ കഴിയുന്നത്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് ജോമോന്റെ പേരിൽ സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു കൊണ്ടിരിക്കുന്നത്.