Friday, December 9, 2022
Home Blog

അസിസ്റ്റന്റ് ഡയറക്ടർ മോനിഷ മോഹൻ മേനോൻ ആറാട്ട് സന്തോഷ്‌ വർക്കിക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് വേണ്ടി മാത്രമല്ല സന്തോഷ്‌ വർക്കി അപമാനിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മോനിഷ മോഹൻ മേനോൻ

0

അസിസ്റ്റന്റ് ഡയറക്ടർ മോനിഷ മോഹൻ മേനോൻ ആറാട്ട് സന്തോഷ്‌ വർക്കിക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് വേണ്ടി മാത്രമല്ല സന്തോഷ്‌ വർക്കി അപമാനിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മോനിഷ മോഹൻ മേനോൻ.

ഡയറക്ടർ റോഷൻ ആൻഡ്രൂസിന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്ത മോനിഷ മോഹൻ മേനോനെയാണ് ഇപ്പോൾ തനിക്കിഷ്ടമെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞു കൊണ്ട് സന്തോഷ്‌ വർക്കി രംഗത്ത് വന്നിരുന്നു. മലയാള സിനിമയിലെ രണ്ടു പ്രധാന നടിമാരെ വിവഹം കഴിക്കണമെന്ന് പറഞ്ഞ് നടന്ന സന്തോഷ്‌ വർക്കി ഇപ്പോൾ റോഷൻ ആൻഡ്രൂസ് ഡയറക്ടർ ആയിരുന്ന പ്രതി പൂവൻകോഴി, കായംകുളം കൊച്ചുണ്ണി എന്ന സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്ത മോനിഷ മോഹൻ മേനോനെ വിവാഹം കഴിക്കണം എന്നും ഫസ്റ്റ് സൈറ്റിൽ മോനിഷയെ ഇഷ്ടപ്പെട്ടെന്നുമാണ് പറഞ്ഞുകൊണ്ടന്ന് രംഗത്ത് വന്നിരുന്നത്. ലുലുമാളിൽ പ്രതി പൂവൻ കോഴി സിനിമ താൻ കാണാൻ പോയപ്പോൾ അവരെ കണ്ടതാണെന്നും ഒരു സെൽഫി അവരുമായി എടുത്തിരുന്നുവെന്നും കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടുവെന്നും സന്തോഷ്‌ വർക്കി പറയുന്നു. ആരാധകർ ഇത് കേട്ട് പറയുന്നത് മറ്റൊന്നുമല്ല സന്തോഷ്‌ വർക്കിക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്നും സന്തോഷ്‌ വർക്കിക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്നുമൊക്കെയാണ് ആരാധകർ കളിയാക്കി പറയുന്നത് .


ഇപ്പോൾ സന്തോഷ്‌ വർക്കിക്ക് എതിരെ കേസ് കൊടുക്കാൻ പോകുന്നു എന്നാണ് മോനിഷ മോഹൻ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്. താണ് ഈ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിന്റെ കാരണം സഹിതം വ്യക്തമാക്കിയിരിക്കുകയാണ് അസിസ്റ്റന്റ് ഡയറക്ടർ മോനിഷ മോഹൻ മേനോൻ. ഇനി ഒരു സ്ത്രീകൾക്കും ഈ അവസ്ഥ വരരുതെന്നും ഒരുപാട് സ്ത്രീകളെ സന്തോഷ്‌ വർക്കി അപമാനിച്ചെന്നും അത് മാത്രമല്ല സ്ത്രീത്വത്തെ തന്നെയാണ് അപമാനിച്ചിരിക്കുന്നത് എന്നുമാണ് മോനിഷ പറയുന്നത്. താൻ കേസ് കൊടുക്കാൻ തീരുമാനിച്ചെന്നും ഇനി ആ തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്നും പറഞ്ഞു കൊണ്ടാണ് മോനിഷ രംഗത്ത് വന്നിരിക്കുന്നത്.


സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും അന്ന് പറഞ്ഞത്. പ്രശസ്ത നടി നിത്യാ മേനോനെയും നടി നിഖിലാ വിമലിനെയും വിവാഹം കഴിക്കണമെന്ന് പറഞ്ഞാണ് ആദ്യം സന്തോഷ്‌ വർക്കി രംഗത്ത് വന്നത്. ഇരുവരുടെയും കുടുംബങ്ങളിൽ സംസാരിച്ചെന്നും കടുത്ത എതിർപ്പിലാണ് അവർ മറുപടി പറഞ്ഞതെന്നുമാണ് അന്ന് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ പറഞ്ഞത്. ഒരുപാട് സ്ത്രീകളെ ഇങ്ങനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സന്തോഷ്‌ വർക്കി അപമാനിക്കുന്നു എന്നാണ് മോനിഷ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്.