Friday, October 7, 2022
Home Blog

കുട്ടിയുടുപ്പണിഞ്ഞ അമൃത സുരേഷാണിപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം

0

അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായാ ഹണിമൂൺ ചിത്രങ്ങളാണ് വൈറൽ ആയത്. കുട്ടിയുടുപ്പണിഞ്ഞ അമൃത സുരേഷാണിപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം.

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗോപി സുന്ദറിന് ഏറെ ആരാധകർ ആണുള്ളത്. പാട്ടിന്റെ സംഗീതത്തിനൊപ്പം തന്നെ സാങ്കേതിക രംഗത്തുള്ള പൂർണതയാണ് എല്ലാ സംഗീത സംവിധായകരിൽ നിന്നും ഗോപി സുന്ദറിനെ വ്യത്യസ്തനാക്കുന്നത്.ഗോപി സുന്ദറിനെ പോലെ തന്നെ എല്ലാവർക്കും സുപരിചിതയാണ് അമൃത സുരേഷ്. ഒരു പക്ഷെ അദ്ദേഹത്തിനെക്കാളും ആരാധകർ അമൃതക്കുണ്ടെന്നു പറയേണ്ടി വരും. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്നു മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു സ്ഥാനം നേടിയ അതുല്യ പ്രതിഭ ആണ് അമൃത.റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ തന്നെ സിനിമാ താരം ബാലയുമായി പ്രണയത്തിലാവുകയും തുടർന്ന് ബന്ധം പിരിയേണ്ടിയും വന്നു.ഒരു മകളാണ് ഉള്ളത്. ഇപ്പോൾ അമൃത സുരേഷും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണ്; ഇരുവരും ഒരുമിച്ചു ജീവിക്കുന്നു.പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന വ്യക്തികളാണ് അമൃതയും ഗോപി സുന്ദറും. ഏത് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടാലും ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന താരദംബതിമാരാണ് ഗോപി സുന്ദറും അമൃതയും; എന്നാൽ ഇരുവർക്കും ആരാധകരും ഏറെയാണ്.

ഇരുവരും പങ്കുവക്കുന്ന ഫോട്ടോസും വീഡിയോസും കാണാനും ആളുകൾ ഒരുപാടാണ്.ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾ വർധിച്ചത്. മോശമായ കമെന്റുകൾ ഇടാൻ വേണ്ടി പോലും ഇവരുടെ പേജ് സന്ദർശിക്കുന്നവരും ഉണ്ട്.എന്നാൽ ഇപ്പോൾ ഇരുവരും പങ്കു വച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.ഒരു മ്യൂസിക് പ്രോഗ്രാമിന്റെ ഭാഗമായി ഇരുവരും വിദേശത്തായിരുന്നു; അതിനു ശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി പട്ടായയിൽ എത്തിയതാണ്. അവിടെ വച്ചുള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.ആ പുതിയ ചിത്രത്തിൽ അമൃതയും ഗോപി സുന്ദറും ഭയങ്കര സന്തോഷത്തിലാണ്. പട്ടായാ ഡയറീസ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ആ ചിത്രം പങ്കു വച്ചിരിക്കുന്നത്. പക്ഷെ ആ ചിത്രത്തിന് വളരെ മോശമായ കമെന്റുകൾ വന്നിരുന്നു. ആ ചിത്രത്തിൽ ഗോപി സുന്ദർ ഒരു പൈജാമയും ടീഷർട്ടും ആണ് അനിഞ്ഞിരിക്കുന്നത്;

അമൃതിയാകട്ടെ ഒരു കുട്ടിയുടുപ്പാണ് അനിഞ്ഞിരിക്കുന്നത്.എന്നാൽ അമൃത അനിഞ്ഞിരിക്കുന്ന ഡ്രെസ്സിനെ കുറിച്ചാണ് ഇപ്പോൾ വിമർശനങ്ങൾ എത്തിയിരിക്കുന്നത്.കുട്ടിയുടുപ്പിൽ എത്തിയ അമൃതയോട് അമൃതയുടെ മകൾ പാപ്പുവിന്റെ ഡ്രസ്സ്‌ ആണോ ഇട്ടിരിക്കുന്നതെന്നുള്ള മോശമായ കമന്റ്സ് വന്നിരുന്നു. എന്നാൽ ആ ഫോട്ടോ പെട്ടെന്ന്‌ വൈറൽ ആവുകയും ചെയ്തു. ആ ചിത്രത്തിന് ഒരുപാട് നെഗറ്റീവ് കമന്റസും ആക്രമണങ്ങളും അമൃത നേരിട്ട് കൊണ്ടിരിക്കുന്നു.കമെന്റുകൾ മുഴുവൻ അമൃതക്ക് എതിരെയാണ്; അമൃതയുടെ വസ്ത്രത്തിന് എതിരെയാണ്.കമെന്റുകൾ അതിരു കടന്നതോടെ ഇരുവരും ഇരുവരുടെയും കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കി ഇടുകയാണ് ചെയ്തത്. എന്നാൽ എന്നും ഉരുളക്ക് ഉപ്പേരി പോലെ മറുപടിയുമായി രംഗത്ത് എത്തുന്ന ഗോപി സുന്ദർ പക്ഷെ ഇതിനു മാത്രം ഒരുപാട് മോശമായ ആക്രമണങ്ങൾ വന്നിട്ടും രംഗത്ത് എത്തിയില്ല.എന്നാൽ ഒരുപാട് പേര് അമൃതക്ക് സപ്പോർട്ടുമായിട്ടും വന്നിട്ടുണ്ട്.