Tuesday, April 16, 2024
Home Blog

അനൂപിനും കുടുംബത്തിനും ഒരു സമാധാനവും നൽകാതെ നാട്ടുകാർ വീടിനു മുന്നിൽ പ്രതിഷേധിക്കുകയാണ് . ലോട്ടറി അടിക്കാൻ അനൂപ് അർഹൻ അല്ലെന്നും അന്തസുണ്ടെങ്കിൽ ലോട്ടറി തിരികെ നൽകട്ടെ എന്നും പറഞ്ഞു കൊണ്ടാണ് നാട്ടുകാർ അനൂപിന്റെ വീടിനു മുമ്പിൽ വളഞ്ഞിരിക്കുന്നത്.

0

ഈ തവണ ഓണം ബമ്പർ അടിച്ച അനൂപും കുടുംബവും ദുഃഖത്തിലേക്ക്; അനൂപിനും കുടുംബത്തിനും ഒരു സമാധാനവും നൽകാതെ നാട്ടുകാർ വീടിനു മുന്നിൽ പ്രതിഷേധിക്കുകയാണ് . ലോട്ടറി അടിക്കാൻ അനൂപ് അർഹൻ അല്ലെന്നും അന്തസുണ്ടെങ്കിൽ ലോട്ടറി തിരികെ നൽകട്ടെ എന്നും പറഞ്ഞു കൊണ്ടാണ് നാട്ടുകാർ അനൂപിന്റെ വീടിനു മുമ്പിൽ വളഞ്ഞിരിക്കുന്നത്.

2022 ലെ ഓണം ബമ്പർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്. 25 കോടിയാണ് സമ്മാന തുകയായി അടിച്ചത്. 30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. തിരുവനന്തപുരം പഴവങ്ങാടി ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് അനൂപ് എടുത്ത TJ750605 എന്ന നമ്പറിനാണ് ലോട്ടറി അടിച്ചത്. കേരളാ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് ഇത്തവണത്തേത്. അങ്ങനെ എല്ലാവരും ആകാംക്ഷ ഭരിതരായി ഭാഗ്യശാലിയെ കാത്തിരുന്നപ്പോഴാണ് ഇത്രയും വലിയ തുക അനൂപിനെ തേടി എത്തിയത്. 25 കോടി രൂപയാണ് സമ്മാന തുകയായി അടിച്ചത് എങ്കിലും നികുതിയും കമ്മീഷൻ തുകയും ഒക്കെ പിടിച്ചതിനു ശേഷം 15.75 കോടി രൂപയായിരിക്കും അനൂപിന്റെ കൈയിൽ ലഭിക്കുക. അനൂപ് മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്നും ആദ്യത്തെ ലോട്ടറി എടുത്തിട്ട് അത് വേണ്ട എന്ന് പറഞ്ഞു തിരികെ വച്ചെന്നും രണ്ടാമത് താൻ എടുത്ത ലോട്ടറി ആണ് തന്നെയും കുടുംബത്തെയും ഭാഗ്യശാലികളാക്കിയതെന്നും അനൂപ് അഭിമുഖത്തിലും മാധ്യമങ്ങളോടും പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ വിവാദം ആയിരിക്കുന്നത് അതൊന്നുമല്ല. അനൂപിന്റെ വീടിനു മുമ്പിൽ നാട്ടുകാരുടെ വലിയ ആൾക്കൂട്ടവും പ്രതിഷേധവും ഒക്കെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഓണം ബമ്പർ തനിക്ക് അടിച്ചതിനു ശേഷം തനിക്കോ തന്റെ കുടുംബത്തിലുള്ളവർക്കോ ഉറങ്ങാൻ സാധിച്ചിട്ടില്ല എന്ന് അനൂപ് പറയുന്നു. കേരളത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകയായ 25 കോടി രൂപയാണ് അനൂപിന് സമ്മാന തുകയായി ലഭിച്ചത്. എന്നാലിപ്പോൾ അത് തനിക്ക് വലിയ തലവേദനയായി മാറി കഴിഞ്ഞു എന്നാണ് അനൂപ് പറയുന്നത്. എന്നാലിപ്പോൾ അനൂപിന്റെ നാട്ടുകാർ തന്നെ അനൂപിന് എതിരെ രൂക്ഷ വിമർശനങ്ങളും എതിർപ്പുകളും ഒക്കെയായി രംഗത്ത് വന്നിരിക്കുകയാണ്. അന്ന് അനൂപ് മാധ്യമങ്ങളോട് പങ്കു വച്ചത് തന്റെ മകന്റെ കുടുക്ക പൊട്ടിച്ചെടുത്ത രൂപയ്ക്കാണ് താൻ ലോട്ടറി എടുത്തത് എന്നാണ്, അത് താൻ വലിയ ഭാഗമായി കാണുന്നു എന്നൊക്കെയാണ്. എന്നാൽ അത് കള്ളമാണെന്നു പറഞ്ഞാണ് നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ ലോട്ടറി അടിച്ചതിന്റെ പിറ്റേ ദിവസം തന്നെ അനൂപിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വന്നിരുന്ന കമെന്റുകൾ ഒക്കെ കണ്ടുവെന്നും ഞങ്ങൾക്ക് ഒരു അഹങ്കാരം ഇല്ലെന്നുമാണ് അനൂപിന്റെ ഭാര്യ പറഞ്ഞത്. കൂടാതെ ലോട്ടറി അടിച്ചപ്പോൾ മുതൽ തങ്ങൾക്ക് ഒരു സ്വസ്ഥതത ഇല്ലെന്നും എല്ലാവരും ലക്ഷങ്ങൾ ആണ് ചോദിക്കുന്നതെന്നും;

ചെന്നൈയിൽ നിന്നുമൊക്കെ സംവിധാകന്മാർ തങ്ങളെ സമീപിച്ചെന്നും 3 കോടി തന്നാൽ മതി സിനിമയും എടുക്കാം അനൂപിനെ അഭിനയിപ്പിക്കുകയും ചെയ്യാം എന്നൊക്കെ പറഞ്ഞുവെന്നും തങ്ങൾക്ക് അതിനു താല്പര്യം ഇല്ല എന്ന് അപ്പോൾ തന്നെ പറഞ്ഞു അതൊഴിവാക്കിയെന്നും അനൂപിന്റെ ഭാര്യ പറയുന്നു. ലോട്ടറി അടിച്ചപ്പോൾ ഉണ്ടായ മാനസിക സന്തോഷം ഇപ്പോൾ ഞങ്ങൾക്ക് ഇല്ലെന്നും ചെറുതും വലുതുമായ തുകകൾ ആവശ്യപ്പെട്ടു കൊണ്ട് നാട്ടുകാരും ബന്ധുക്കളും തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും വീടിനു മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്തുകയാണെന്നും ആണ് അനൂപ് പങ്കു വച്ചത്. ഇതിനിടെ അനൂപ് പൈസ ഇല്ലാത്തവൻ അല്ലെന്നും അവന് അന്തസുണ്ടെങ്കിൽ അ ലോട്ടറി തിരിച്ചു കൊടുക്കട്ടെ എന്നൊക്കെയുമാണ് നാട്ടുകാർ പറയുന്നതൊന്നും അനൂപ് പങ്കു വച്ചു. വളരെ വിഷമത്തോടെയാണ് അനൂപ് അഭിമുഖത്തിൽ കാര്യങ്ങൾ തുറന്നു പറഞ്ഞത്.