Friday, March 29, 2024
Home Blog

ഐശ്വര്യ തന്റെ കൊച്ചു മകളെ പ്രസവിച്ചത് ഒരു മരുന്നും വേദന സംഹാരിയും ഉപയോഗിക്കാതെ കടുത്ത വേദന സഹിച്ചാണെന്നും എല്ലാവർക്കും അവൾ ഒരു മാതൃക ആണെന്നും പ്രശംസിച്ചു കൊണ്ട് അമിതാഫ് ബച്ചൻ

0

കൊച്ചു മകൾ ആരാധ്യയെ കുറിച്ച് വാചാലനായി ഇന്ത്യൻ സിനിമയിലെ ബിഗ് ബി;
ഐശ്വര്യ തന്റെ കൊച്ചു മകളെ പ്രസവിച്ചത് ഒരു മരുന്നും വേദന സംഹാരിയും ഉപയോഗിക്കാതെ കടുത്ത വേദന സഹിച്ചാണെന്നും എല്ലാവർക്കും അവൾ ഒരു മാതൃക ആണെന്നും പ്രശംസിച്ചു കൊണ്ട് അമിതാഫ് ബച്ചൻ.

പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് അമിതാഫ് ബച്ചൻ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ തരമാണ് അമിതാഫ് ബച്ചൻ.അദ്ദേഹം ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ മുൻനിര രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി ഉൾപ്പെടെ അമിതാഫ് ബച്ചൻ തന്റെ കരിയറിൽ ഒരുപാട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ്. ബച്ചന് എൺപതാം പിറന്നാൾ തികയുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള ആരാധകരും പ്രേക്ഷകരും ബച്ചന് പിറന്നാൾ ആശംസകൾ നേർന്നു. ബിഗ് ബി എന്നാണ് സിനിമയിലെ വലിയ താരോദയമായ അമിതാഫ് ബച്ചൻ അറിയപ്പെടുന്നത്. ഇന്നത്തെ സമൂഹത്തിൽ പ്രായം കൂടുമ്പോൾ മറയ്ക്കാൻ നോക്കുന്നവർ അദ്ദേഹത്തെ കണ്ടു പഠിക്കണം എന്നാണ് ആരാധകർ പോലും പറഞ്ഞത്; ഇപ്പോഴും മിന്നും താരമായി നടക്കുകയാണ് ഇന്ത്യൻ സിനിമയിലെ ബിഗ് ബി. സിനിമാ താരങ്ങൾ ബച്ചനെ കണ്ടു പഠിക്കണം എന്നാണ് എല്ലാവരും എന്നും അദ്ദേഹത്തെ പ്രശംസിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല ഇത്രയും വലിയ സിനിമാ നടനായിരിക്കെ അത്രയും പ്രാധാന്യത്തോടെ ഒരു പക്ഷെ അതിനേക്കാളുപരി തന്റെ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനത്തോടെ നോക്കി കാണുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരു ഗ്രഹനാഥൻ എന്ന റോൾ ഇഷ്ടപ്പെടുകയും കൃത്യമായി എല്ലാ കാര്യങ്ങളും നോക്കി കാണുന്ന അദ്ദേഹം കൊച്ചുമകൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മകൻ അഭിഷേക് ബച്ചനേക്കാളും മരുമകൾ ഐശ്വര്യ റായ് ബച്ചനേക്കാളും പേരക്കുട്ടിയെ സ്നേഹിക്കുന്നതും ലാളിക്കുന്നതും മുത്തച്ഛനാണ്. മകൾ ശ്വേതയുടെയും മക്കളും മുത്തച്ഛന്റെ പ്രിയപ്പെട്ടവരാണ്. അഭിഷേകിന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയോടാണ് ബച്ചന് ഏറ്റവും ഇഷ്ടം. അവളെയാണ് ബച്ചൻ ഒരുപാട് ലാളിക്കുന്നതും കൊഞ്ചിക്കുന്നതും. കൊച്ചു മക്കളിൽ ഏറ്റവും ചെറുത് ആരാധ്യയാണ്.ആരാധ്യയെ കുറിച്ച് എപ്പോഴും സോഷ്യൽ മീഡിയയിൽ ബച്ചൻ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. കുട്ടി ആയത് കൊണ്ട് തന്നെ അവളുടെ ചെറിയ സന്തോഷങ്ങൾ പോലും വലിയ ആഘോഷം ആക്കി മാറ്റാറുണ്ട് ബച്ചൻ. കൊച്ചുമകളെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും കിട്ടുന്ന അവസരങ്ങൾ ബച്ചൻ ഒരു മുത്തച്ഛൻ എന്ന നിലയിൽ പാഴാക്കാറില്ല.


ഞായറാഴ്ച ദിവസമാണ് തനിക്ക് ആരാധ്യയുടെ കൂടെ ചിലവിടാൻ സമയം ലഭിക്കുന്നതെന്നും അവൾക്ക് ദേഷ്യം വരുമ്പോൾ പിങ്ക് നിറത്തിലുള്ള ഹെയർബാൻഡ് ഒക്കെ നൽകുമെന്നും അവൾക്ക് ഇഷ്ടപ്പെട്ട കളർ പിങ്ക് ആണെന്നും ഒരിക്കൽ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐശ്വര്യ റായിയെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് അഭിമാനം ആണെന്നും അവൾ ആരാധ്യയയെ പ്രവിക്കാൻ വേണ്ടി മരുന്നുകളോ വേദന സംഹാരിയോ ഒന്നും ഉപയോഗിച്ചിട്ടില്ല എന്നും വേദന സഹിക്കാതെ ഇന്നത്തെ സമൂഹത്തിൽ സി സെക്ഷന് വേണ്ടി നിർബന്ധം പിടിക്കുന്നവർക്ക് അവൾ ഒരു മാതൃക ആണെന്നും താൻ അവളെ അഭിനന്ദിയ്ക്കുകയാണെന്നും ബച്ചൻ പറഞ്ഞിരുന്നു.