Thursday, March 28, 2024
Home Blog

താൻ ചേട്ടനായിട്ടല്ല ഒരു അച്ഛനെ പോലെയാണ് ഗോപി സുന്ദറിനെ കാണുന്നതെന്നും അത് കൊണ്ട് തന്നെ ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞ് കൊണ്ട് അഭിരാമി സുരേഷ് രംഗത്ത്.

0

താൻ ചേട്ടനായിട്ടല്ല ഒരു അച്ഛനെ പോലെയാണ് ഗോപി സുന്ദറിനെ കാണുന്നതെന്നും അത് കൊണ്ട് തന്നെ ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞ് കൊണ്ട് അഭിരാമി സുരേഷ് രംഗത്ത്.

അമൃതാ സുരേഷും അഭിരാമി സുരേഷും മികച്ച വ്ലോഗേഴ്സും യുട്യൂബ്ഴ്സും ഗായികമാരും ഒക്കെയാണ്. ഒരു മ്യൂസിക് ബാൻഡ് വരെ അവർക്കുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും കുടുംബവും. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വഴി പങ്കു വയ്ക്കാറുണ്ട്.ഒരുപാട് ആരാധകർ ഉണ്ടായിരുന്ന അമൃതക്ക് ഇപ്പോൾ ഹേറ്റേഴ്സ് ആണ് കൂടുതക്കുള്ളത്. മലയാള സിനിമയിലെ ഒരു നടനാണ് ബാല.

നടൻ ബാല ഏഷ്യാനെറ്റിൽ നടന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ ഗസ്റ്റ് ആയി എത്തുകയും റിയലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായിക അമൃതാ സുരേഷും തമ്മിൽ പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഇരുവരും വേർപിരിയുകയും ചെയ്തു. ഒരു മകളാണുള്ളത്. ബാല വേറെയൊരു വിവാഹം കഴിക്കുകയും ചെയ്തു. ബാല വേറെ വിവാഹം കഴിച്ചിട്ടും അമൃത മകൾ പാപ്പുവിനെ പൊന്നു പോലെയാണ് നോക്കുന്നതെന്നും ആരാധകരുടെ ഇടയിൽ വലിയ സംസാരമായിരുന്നു. എല്ലാവരും അമൃതക്ക് സോഷ്യൽ മീഡിയയിൽ വൻ സപ്പോർട്ടായിരുന്നു അമൃതക്ക് നൽകുന്നത്.

എന്നാൽ അപ്രതീക്ഷിതമായി അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള വിവാഹ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആരാധകർ കടുത്ത എതിർപ്പിലായിരുന്നു. ഗോപി സുന്ദറിനും അമൃതക്കും എതിരെയുള്ള ഒരുപാട് കമ്മെന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഗോപി സുന്ദറിനെ വിവാഹം കഴിച്ചതാണ് അമൃതക്ക് സോഷ്യൽ മീഡിയയിൽ ഇത്രയും ഹേറ്റേഴ്സ് ഉണ്ടാവാൻ കാരണം. അന്ന് മുതൽ സൈബർ അറ്റാക്കുകൾ നേരിടുകയാണ് ഇരുവരും. അഭിരാമി സുരേഷ് ഒരു തവണ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ബാലയുടെ പണം കൊണ്ടല്ല ഞങ്ങൾ ജീവിക്കുന്നതെന്നും ഞങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ അധ്വാനിക്കുന്നുണ്ടെന്നും പറഞ്ഞു ലൈവിൽ ക്ഷുഭിതയായി അഭിരാമി സുരേഷ് എത്തിയിരുന്നു. ഞങ്ങൾ അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തനിക്കും ജോലിയുണ്ട് മ്യൂസിക് ബാൻഡ് ഉണ്ട് യുട്യൂബ് വരുമാനം ഉണ്ടെന്നും ഒക്കെയാണ് അഭിരാമി പറഞ്ഞിരിക്കുന്നത്.

ആരൊക്കെയാണ് തങ്ങളെ കളിയാക്കിയും മോശമായും സംസാരിക്കുന്നതെന്ന് നോട്ട് ചെയുന്നുണ്ടെന്നും നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുകയാണെന്നും പറഞ്ഞുകൊണ്ട് വീണ്ടും ലൈവിൽ വന്ന് അഭിരാമി സുരേഷ്. വൈകാതെ തന്നെ പോലീസ് കോൺടാക്ട് ചെയ്തോളും എന്ന് പറഞ്ഞ് കൊണ്ടാണിപ്പോൾ അഭിരാമി രംഗത്ത് വന്നിരിക്കുന്നത്. കുഞ്ഞുനാൾ മുതൽ താൻ നേരിടുന്ന അപമാനമാണ് തന്റെ താടിയെല്ല് നീണ്ടിരിക്കുന്നതെന്നും പറഞ്ഞ് തന്നെ അപമാനിക്കുന്നതും ഹനുമാനെ പോലെയാണെന്ന് പറഞ്ഞാണ് തന്നെ ആക്ഷേപിക്കുന്നതെന്നും അഭിരാമി സുരേഷ് പറഞ്ഞു. ഗോപി സുന്ദർ തനിക്ക് അച്ഛനെ പോലെയാണെന്നും ചേട്ടച്ഛൻ എന്നാണ് താൻ വിളിക്കുന്നതെന്നും തന്റെ ചേച്ചിയും ഒരു പാവമാണെന്നും സാഹചര്യം ചേച്ചിയെ ബോൾഡ് ആക്കിയതാണെന്നും അഭിരാമി പറഞ്ഞു.