Thursday, March 28, 2024
Home Blog

പുതിയൊരു പ്രണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി.ഫസ്റ്റ് നോട്ടത്തിൽ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു എന്നൊക്ക പറഞ്ഞതുകൊണ്ടാണ് ഇത്തവണ സന്തോഷ്‌ വന്നിരിക്കുന്നത്.

0

പുതിയൊരു പ്രണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി. താരം വേറെ ആരുമല്ല; ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത മോനിഷ മോഹനൻ മേനോനാണ്. ഫസ്റ്റ് നോട്ടത്തിൽ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു എന്നൊക്ക പറഞ്ഞതുകൊണ്ടാണ് ഇത്തവണ സന്തോഷ്‌ വന്നിരിക്കുന്നത്.

സന്തോഷ്‌ വർക്കി എന്ന പുതിയ ഒരു താരമാണ് ഇപ്പോൾ കുറെ നാളായി സോഷ്യൽ മീഡിയയിലെ താരം.സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്. മലയാള സിനിമയിലെ രണ്ടു പ്രധാന നടിമാരെ വിവഹം കഴിക്കണമെന്ന് പറഞ്ഞ് നടന്ന സന്തോഷ്‌ വർക്കി ഇപ്പോൾ റോഷൻ ആൻഡ്രൂസ് ഡയറക്ടർ ആയിരുന്ന പ്രതി പൂവൻകോഴി, കായംകുളം കൊച്ചുണ്ണി എന്ന സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്ത മോനിഷ മോഹൻ മേനോനെ വിവാഹം കഴിക്കണം എന്നും ഫസ്റ്റ് സൈറ്റിൽ മോനിഷയെ ഇഷ്ടപ്പെട്ടെന്നുമാണ് പറയുന്നത്. നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞിരിക്കുന്നത്. ലുലുമാളിൽ പ്രതി പൂവൻ കോഴി സിനിമ താൻ കാണാൻ പോയപ്പോൾ അവരെ കണ്ടതാണെന്നും ഒരു സെൽഫി അവരുമായി എടുത്തിരുന്നുവെന്നും കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടുവെന്നും സന്തോഷ്‌ വർക്കി പറയുന്നു.

ആരാധകർ ഇത് കേട്ട് പറയുന്നത് മറ്റൊന്നുമല്ല സന്തോഷ്‌ വർക്കിക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്നും സന്തോഷ്‌ വർക്കിക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്നുമൊക്കെയാണ് ആരാധകർ കളിയാക്കി പറയുന്നത് .
നടി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം സന്തോഷ്‌ വർക്കി ശല്യം ചെയ്തിരുന്നു. നടി നിഖിലാ വിമലിന്റെ പുറകെയും സന്തോഷ്‌ വർക്കി നടന്നിരുന്നു. ഇത് തന്നെ കണ്ടും കെട്ടും മടുത്തു എന്നാണ് ആരാധകർ അടക്കം പറയുന്നത്.

ഒരുപാട് തവണ ഇക്കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല എന്നാണ് സന്തോഷ്‌ പറയുന്നത്. അത് മാത്രമല്ല ഒരു സഹോദരനായോ സുഹൃത്തായിട്ടെങ്കിലും കണ്ടു കൂടെ എന്നായി സന്തോഷിന്റെ മറ്റൊരു ചോദ്യം. നിത്യ മേനോൻ ഇതൊന്നും അനുകൂലിക്കാത്തത് കൊണ്ട് ഇപ്പോൾ വേറൊരു കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്‌. ഇനി നിത്യ മേനോൻ ഇങ്ങോട്ട് തന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞാലും വേണ്ട വേണ്ടായെന്നാണ് സന്തോഷിന്റെ തീരുമാനം. എന്തൊരു കഠിനഹൃദയ ആണ് നിത്യ എന്നും ഹൃദയമേ ഇല്ലാത്ത സ്ത്രീ ആണെന്നും ഒക്കെയാണ് സന്തോഷിന്റെ കുറിപ്പിൽ.ഇപ്പോഴിതാ സന്തോഷ്‌ വർക്കിയുടെ അടുത്ത ആഗ്രഹം; വല്ലാത്ത ഒരു ആഗ്രഹം ആയി പോയല്ലോ എന്നാണ് അന്ന് ആരാധകർ പറയുകയും ചിന്തിക്കുകയും ചെയുന്നത്. മലയാള സിനിമയിലിപ്പോൾ എല്ലാവർക്കും സുപരിചിതയായ ഒരു നടിയാണ് നിഖിലാ വിമൽ. ഒരുപാട് സിനിമകൾ നിഖിലാ ചെയ്തിട്ടുണ്ട്. ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന വേഷത്തിലൂടെയാണ് നിഖിലാ ആരാധകർക്കു പ്രിയപ്പെട്ടവൾ ആയത്.കണ്ണൂരിലെ തളിപ്പറമ്പിലാണ് നിഖിലാ ജനിച്ചത്. ഇപ്പോൾ സന്തോഷ്‌ വർക്കി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്.

നിഖിലയുടെ അമ്മയോട് ഈ കാര്യം സൂചിപ്പിച്ചുവെന്നും അമ്മ താല്പര്യം ഇല്ല എന്ന് പറഞ്ഞെന്നുമാണ് സന്തോഷ്‌ പറയുന്നത്. നിഖിലയെ താൻ ഫോൺ വിളിച്ചപ്പോൾ ആറാട്ടണ്ണാ എന്ന് തന്നെ വിളിച്ചെന്നാണ് സന്തോഷ്‌ പറയുന്നത്. തനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും താനും കമ്മ്യൂണിസ്റ്റ്‌ ആണ് നിഖിലയും കമ്മ്യൂണിസ്റ്റ്‌ ആണ് എന്നൊക്കെയാണ് സന്തോഷ്‌ പറയുന്നത്. എന്നാൽ നിഖിലക്കു താല്പര്യം ഇല്ലെന്നും സന്തോഷ്‌ തന്നെ പറയുന്നു.ഇപ്പോൾ മോനിഷ മോഹൻ മേനോന്റെ പുറകെയാണ് ഇനി ആരുടെ പുറകെയാണ് പോകുന്നതെന്ന് കാത്തിരുന്നു കാണാം എന്നാണ് ആരാധകർ പറയുന്നത്.