Tuesday, April 16, 2024
Home Blog

ബാങ്കിൽ നിന്നും കുറച്ചു ആളുകളെത്തി ജപ്തിനോട്ടീസ് അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു.എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച നിമിഷ 70 ലക്ഷം രൂപ ലോട്ടറി അടിച്ചു.

0

മനസ്സ് വിഷമിച്ചാൽ ഈശ്വരൻ അവിടെ ഉറപ്പായും പ്രത്യക്ഷപ്പെടും.

ഭാഗ്യം എന്നത് എല്ലാവരിലും പല സമയങ്ങളിൽ ആണ് വന്നു ചേരുന്നത് എന്ന് തന്നെ പറയണം. അതുപോലൊരു സൗഭാഗ്യം തേടി വന്ന ഒരു ആളെ കുറിച്ചാണ് വന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് . ശാസ്താംകോട്ടയിൽ നിന്നുമാണ് ഈ ഒരു സന്തോഷമായ വാർത്ത എത്തിയിരിക്കുന്നത്. ഒരു മീൻ കച്ചവടകരനായ വ്യക്തിക്കാണ് ഇതുപോലൊരു ഭാഗ്യം വന്നു ചേർന്നത് . ഉച്ചക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തിയതിന് പുറകെ ആരുന്നു ഇങ്ങനൊരു സന്തോഷവാർത്ത കൂടി ആ വ്യക്തിയെ തേടിയെത്തിയിരുന്നത്. വീടിന്റെ പണിക്കു വേണ്ടി എടുത്ത ലോൺ ഒൻപതു ലക്ഷം രൂപയോളം ആയപ്പോൾ ഇനിയുമത് തിരിച്ചടച്ചില്ലെങ്കിൽ ജപ്തി മാത്രം ഉള്ളു മാർഗം എന്ന് പറഞ്ഞുകൊണ്ട് ആരുന്നു ബാങ്ക് ജീവനക്കാർ എത്തിയത്.

ഈ അവസ്ഥയിൽ നില്കുമ്പഴാണ് ഭാഗ്യദേവതയുടെ അനുഗ്രഹം ഇദ്ദേഹത്തിന് വന്നു ചേർന്നത്.പൂക്കുഞ്ഞ് എന്ന വ്യക്തിയ്ക്കാണ് 70 ലക്ഷം രൂപ യുടെ സമ്മാനം അടിച്ചത്. മൈനാഗപ്പള്ളി ഷാനവാസ് മാൻസിലിൻ പൂക്കുഞ്ഞ് എന്ന് ആണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. കഴിഞ്ഞ ദിവസമായിരുന്നു മണിക്കൂറുകൾക്ക് ഇടയിൽ വിശ്വസിക്കാൻ പറ്റാത്ത കുറച്ചു സംഭവങ്ങൾ അരങ്ങേരിയത്.എല്ലാവരെയും ഈ വാർത്തയാണ് ഇപ്പോൾ ഞെട്ടിപ്പിച്ചു ഇരിക്കുന്നത്.ടു വീലറിൽ മീൻ വിറ്റായിരുന്നു പുകുഞ്ഞു ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആയിരുന്നു തന്റെ കുടുംബം പോറ്റിയിരുന്നതും,ബുധനാഴ്ചയും മീൻ കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലേക് വരുന്ന നേരത്തു ആയിരുന്നു അദ്ദേഹം തന്റെ പക്കൽ നിന്നും ടിക്കറ്റ് എടുത്തത്.ലോട്ടറി കച്ചവടം നടത്തുന്ന ഒരു പ്രായമുള്ള സ്ത്രീയുടെ കയ്യിൽ നിന്നും ആയിരുന്നു ലോട്ടറി പുകുഞ്ഞു എടുത്തതും.

അതുകഴിഞ്ഞു നേരെ വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ബാങ്കിൽ നിന്നും കുറച്ചു ആളുകളെത്തി ജപ്തിനോട്ടീസ് അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം ആകെ വിഷമിച്ച നിമിഷങ്ങൾ ആയിരുന്നു. അപ്പോൾ സമയം ഏതാണ്ട് ഒരു മണിയോടെ അടുത്തിരുന്നു. അതിനൊക്കെ ശേഷം എന്തുചെയ്യണമെന്നറിയാതെ നിസ്സഹായ അവസ്ഥയിൽ നിക്കുമ്പഴാണ് സഹോദരന്റെ കാൾ വരുന്നത്. തനിക് 70 ലക്ഷം രൂപ ലോട്ടറി അടിച്ചുവെന്നായിരുന്നു പറഞ്ഞത് പക്ഷെ വിശ്വസിക്കാൻ ആദ്യം അദ്ദേഹത്തിന് പറ്റിയിരുന്നില്ല . എന്നെ പറ്റിക്കാൻ വേണ്ടി ആയിരിക്കും എന്ന് പോലും അദ്ദേഹംഒരു നിമിഷം ആലോചിച്ചു പോയിരുന്നു. പിന്നീട് സംഭവം ശരിയാണെന്നു തനിക് മനസ്സിലായി. ഇത് മനസ്സിലായതോടെ ആരെയും കാത്തു നിൽക്കാതെ നേരെ തന്റെ ഭാര്യ മുംതാസിന്റെ അടുത്തേക് പോയി.

ഭാര്യയുടെ വീട് കരുനാഗപ്പള്ളിയിൽ ആണ്. മുംതാസിനും അത് അങ്ങോട്ടു വിശ്വസിക്കുവാൻ പറ്റുന്നില്ലായിരുന്നു . പിന്നെയാണ് ഇത് സത്യമാണെന്നു മനസ്സിലാക്കിയത്. ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒരു ബുധനാഴ്ച എനിക്ക് തന്ന ദൈവത്തിനാണ് പുകുഞ്ഞു നന്ദി പറയുന്നത്. എത്ര നന്ദി പറഞ്ഞാലും അത് തീരില്ല എന്നും അദ്ദേഹം പറയുന്നു. മഹ്സിന മുനീർ എന്നീ രണ്ടു മക്കളാണ് പുകുഞ്ഞിന് ഉള്ളത്. വീടിന്റെ കടവും അദ്ദേഹത്തിന് ഇനി കൊടുത്തു തീർക്കാൻ പറ്റുമല്ലോ എന്നാണ് ഈ വാർത്ത കേട്ടപ്പോൾ മുതൽ ആളുകൾ പറയുന്നത്. നമ്മളുടെ മനസ്സ് നൊന്താൽ ഈശ്വരൻ അവിടെ ഉടനെ പ്രത്യക്ഷപ്പെടും എന്ന് പറയുന്നത് എത്ര ശെരിയായകാര്യം ആണെന്നും ഒരുപാട് ആളുകൾ കമന്റുകളിലൂടെ പറയുന്നത്.